
ക്രൈം ഡെസ്ക്
ഫസിൽക്ക: സ്വന്തം കാമുകനുമായി പ്രണയത്തിലായ പതിനേഴുകാരിയായ മകളെ അമ്മ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മകളുടെ കയ്യിൽ രക്തംകൊണ്ടു എഴുതിയിരുന്ന കാമുകന്റെ പേരാണ് അമ്മയെ കുടുക്കിയത്. പഞ്ചാബിലെ പഞ്ച്പീ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നാൽപ്പതുകാരിയായ മഞ്ജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മകളായ പതിനേഴുകാരിയായ ദക്ഷയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. നാൽപ്പതുകാരിയായ മഞ്ജു ഭർത്താവ് മരിച്ചതിനെ തുടർന്നു മൂന്നു വർഷമായി പന്ത്രണ്ടുകാരനായ മകനും മകൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മകൾ മരിച്ചതായാണ് മഞ്ജു അയൽവാസികളെ അറിയിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ചു മഞ്ജു അയൽവാസികളോടു പരസ്പരം വിരുദ്ധമായ മൊഴിയാണ് നൽകിയതും. ഇതേ തുടർന്നാണ് അയൽവാസികൾ പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്ത് എത്തിയ ഫസിൽക്കാ സൂപ്ര്ണ്ട് ഓഫ് പൊലീസ് നരേന്ദ്രപാൽസിങ്ങും സംഘവും നടത്തിയ അന്വേഷണത്തിലാണ് കഴുത്തു ഞെരിച്ചാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്നു കണ്ടെത്തിയത്. ആദ്യം പെൺകുട്ടിയുടെ അമ്മയെ സംശയിക്കാതിരുന്ന പൊലീസ് ഇവരുടെ കാമുകനായാണ് അന്വേഷണം നടത്തിയത്. ഇതിനിടെയാണ് പെൺകുട്ടിയുടെ കയ്യിൽ ഇവരുടെ അമ്മയുടെ കാമുകന്റെ പേര് രക്തത്തിൽ എഴുതിയിരിക്കുന്നത് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കത്തും പ്രദേശത്തു നിന്നും പൊലീസിനു ലഭിച്ചിരുന്നു. ഇതേ തുടർന്നു കാമുകനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിനു പിന്നിൽ അമ്മയാണെന്ന വ്യക്തമായ സൂചന പൊലീസിനു ലഭിച്ചത്. അമ്മയുടെ കാമുകനും 26 കാരനുമായ വിജയ്കുമാർ എന്ന സോനുവിനെയും കൂട്ടുപ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭർത്താവ് മരിച്ചതോടെ ഒറ്റയ്ക്കു താമസിച്ചു തുടങ്ങിയ മഞ്ജുവിനെ കാണാൻ വിജയകുമാർ ഇടയ്ക്കിടെ വരിക പതിവായിരുന്നു. 2015 ഡിസംബർ വരെ വിദേശത്തായിരുന്ന വിജയകുമാർ മടങ്ങിയെത്തിയ ശേഷം ഇവർക്കൊപ്പം താമസിക്കുകയായിരുന്നു. 2016 ജനുവരി ഒന്നാണ് ഇരുവരും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. ഇതിനിടെ ദക്ഷയും വിജയ്കുമാറും തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു. ഇതോടെയാണ് ദക്ഷയും മഞ്ജുവും തമ്മിൽ നിരന്തരം തർക്കങ്ങൾ ആരംഭിച്ചത്. ഇതിനിടെ വിജയുടെ പേര് കോംപസ് ഉപയോഗിച്ചു കയ്യിൽ ദക്ഷ എഴുതിയതിനെ അമ്മ ചോദ്യം ചെയ്തു. ഇതോടെ തർക്കം രൂക്ഷമാകുകയും ദക്ഷയെ അമ്മ കഴുത്തു ഞെരിച്ചു കൊല്ലുകയുമായിരുന്നു.