മദ്യം വാങ്ങാൻ 100 രൂപ നൽകാത്തതിനാൽ 75 വയസുള്ള അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ സിർസോദ് ഗ്രാമത്തിലാണ് ഗിരിജ ഭായ് സെൻ വെട്ടേറ്റു മരിച്ചത്. സംഭവത്തിൽ മകൻ സന്തോഷ് സെൻ(35)പിടിയിലായി. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ ആറോടെയാണ് സംഭവം. ഗിരിജബായിയെ സന്തോഷ് കൊടാലിക്കു വെട്ടിക്കൊലപ്പെടുത്ത ശേഷം മൃതദേഹം മുറിയിലിട്ടു പൂട്ടി. പിന്നീട് നാട്ടുകാരുടെ അടുത്തെത്തിയ ഇയാൾ വീടിനു ചുറ്റും കാക്കകൾ വട്ടമിട്ട് പറക്കുന്നുണ്ടെന്നും അരുതാത്തതെന്തോ നടന്നതായും പറഞ്ഞു. നാട്ടുകാർ വാതിൽ പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോൾ ഗിരിജബായിയെ രക്തത്തിൽ കുളിച്ചുകിടക്കുന്നതാണു കണ്ടത്. സന്തോഷിനെ നാട്ടുകാർ പിടികൂടി അമോല പോലീസിൽ ഏൽപ്പിച്ചു. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മദ്യം വാങ്ങാൻ 100 രൂപ കൊടുത്തില്ല; അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി
Tags: mother murder