80 ലക്ഷത്തിന്റെ കടബാധ്യത ,പയ്യാവൂരില്‍ മക്കള്‍ക്ക് വിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും മരിച്ചു.രണ്ടര വയസുള്ള മകളുംമരിച്ചു .13 വയസുള്ള മറ്റൊരു മകൾ അതീവ ഗുരുതരാവസ്ഥയിൽ

കണ്ണൂർ: പയ്യാവൂരിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് മക്കൾക്ക് വിഷം നൽകി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു. പയ്യാവൂര്‍ പൊന്നുംപറമ്പിൽ സ്വപ്നയാണ് (30) മരിച്ചത്. ഞായറാഴ്ചയാണ് സ്വപ്നയേയും രണ്ട് മക്കളെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത് .കണ്ണൂർ പയ്യാവൂർ പൊന്നുംപറമ്പിൽ സ്വപ്‌നയാണ് ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണപ്പെട്ടത്. 80 ലക്ഷത്തിന്റെ കടബാധ്യതതയെ തുടർന്നാണ് സ്വപ്ന കുഞ്ഞുങ്ങളുമായി ആത്മഹത്യക്ക് ശ്രമിച്ചത്.

രണ്ടര വയസ്സുള്ള കുട്ടി ആദ്യം മരിച്ചു. ഇന്ന് രാവിലെയാണ് സ്വപ്ന മരിച്ചത്. 13 വയസ്സുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സ്വപ്നയുടെ ഭര്‍ത്താവിന് വിദേശത്താണ് ജോലി. ഇവര്‍ക്ക് ഒരു റെഡിമെയ്ഡ് വസ്ത്രവ്യാപാര ശാലയുണ്ടായിരുന്നു. 80 ലക്ഷം രൂപയുടെ കടം ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായി. ഇതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് ആശുപത്രിയില്‍ വെച്ച് സ്വപ്ന പോലീസിന്‌
മൊഴി നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വപ്‌നയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഇവരുടെ രണ്ടര വയസ്സുള്ള മകൾ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. 13 വയസ്സുള്ള മറ്റൊരു മകൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. മക്കൾക്ക് ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയതിന് ശേഷമാണ് സ്വപ്‌ന ആത്മഹത്യക്ക് ശ്രമിച്ചത്.അവശനിലയിലായ മൂന്ന് പേരെയും ഉടൻ തന്നെ അയൽവാസികൾ ചേർന്ന് കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും അവിടെ നിന്നും കോഴിക്കോടേക്ക് മാറ്റുകയായിരുന്നു.

Top