കുഞ്ഞിന് നല്‍കി ബാക്കി വരുന്ന മുലപ്പാലില്‍ നിന്നും യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍; പാല് വാങ്ങുന്നത് ആരെന്നറിഞ്ഞാല്‍ ഞെട്ടും

ലണ്ടന്‍: മുലപ്പാലിനോളം ഔഷധ സമ്പുഷ്ടമായ മറ്റൊന്നും ലോകത്ത് ഇല്ലെന്ന് തന്നെ പറയാം. നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണ ക്ലാസ് വരെ സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. എന്നാല്‍ തന്റെ മുലപ്പാലില്‍ നിന്നും യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. കുഞ്ഞിന് കൊടുത്ത് ബാക്കി വരുന്ന മുലപ്പാല്‍ ബോഡി ബില്‍ഡേഴ്സിന് വിറ്റാണ് യുവതി പണം സമ്പാദിക്കുന്നത്.

Rafaella (pictured with her son Anjelo in hospital) found herself producing excess milk that she had no room to store, after giving birth to Anjelo 

റഫീല ലാംപ്രൗ എന്ന 26കാരിയാണ് ഇത്തരത്തില്‍ പണം സമ്പാദിക്കുന്നത്. പോയവര്‍ഷമാണ് മകന്‍ ആഞ്ചെലോയ്ക്ക് റഫീല ജന്മം നല്‍കിയത്. തന്റെ മകന് കുടിക്കാനുള്ളതിനേക്കാള്‍ കൂടുതല്‍ മുലപ്പാല്‍ ഉണ്ടെന്ന് മനസിലാക്കിയ യുവതി ഇത് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് ബോഡി ബില്‍ഡേഴ്സിനെ സമീപിക്കുകയും അവര്‍ക്ക് മുലപ്പാല്‍ കവറിലാക്കി കൊടുക്കുകയുമായിരുന്നു. ഇത്തരത്തില്‍ നാല് ലക്ഷത്തോളം രൂപയാണ് റഫീല സമ്പാദിച്ചത്. മസില്‍ ഉണ്ടാകാന്‍ മുലപ്പാല്‍ നല്ലതാണെന്നാണ് ബോഡി ബില്‍ഡേഴ്സ് പറയുന്നതെന്ന് യുവതി പറഞ്ഞു.

Rafaela says she then began getting enquiries from men who wanted it for their fitness regimes, and started selling it for cash 

ഇപ്പോള്‍ ആവശ്യം അനുസരിച്ച് മാത്രമാണ് മുലപ്പാല്‍ നല്‍കുന്നത്. ഇത്തരത്തില്‍ നല്‍കുന്നത് കൊണ്ട് തനിക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും ആവശ്യക്കാര്‍ കൂടി വരുന്നുണ്ടെന്നും റഫീല പറയുന്നു. എത്രനാള്‍ വരെ തനിക്ക് ഈ ബിസിനസ് ചെയ്യാന്‍ പറ്റുമെന്ന് അറിയില്ലെന്നും, എന്നാല്‍ പറ്റുന്നത്രെയും കാലം ചെയ്യുമെന്നും യുവതി പറയുന്നു.

സാധാരണ പാലിനെ കഴിഞ്ഞും മികച്ചതാണ് മുലപ്പാല്‍. കൂടുതല്‍ കലോറികളും ഹോര്‍മോണുകളും ഇതില്‍ കാണപ്പെടുന്നു. ബോഡി ബില്‍ഡേഴ്സിന് ഇത് ഉപകാരപ്രദമാണെന്നും തെളിയിക്കപ്പെട്ടതാണ്.

Top