ആണ്‍കുഞ്ഞിനെ അമ്മ 200 രൂപയ്ക്ക് ഓട്ടോക്കാരന് വിറ്റു; പരാതിയുമായി കുഞ്ഞിന്റെ അച്ഛന്‍

അഗര്‍ത്തല: രണ്ട് വയസുള്ള ആണ്‍കുഞ്ഞിനെ അമ്മ 200 രൂപയ്ക്ക് വിറ്റു. ഒരു ഓട്ടോ ഡ്രൈവര്‍ക്കാണ് കുഞ്ഞിനെ വിറ്റത്. ബിപിഎല്‍ വിഭാഗത്തിലുള്ള ആദിവാസി സ്ത്രീയാണ് രണ്ട് വയസ് പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റത്.
നാല് പെണ്‍കുട്ടികളുടെ പിതാവായ ഓട്ടോ ഡ്രൈവര്‍ക്കാണ് കുഞ്ഞിനെ വിറ്റതെന്നും ഇതിന് തന്റെ സമ്മതമില്ലായിരുന്നുവെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു.ഗ്രാമമുഖ്യന്റെ മുമ്പാകെ സംഭവം എത്തിയതോടെയാണ് ഇത് പുറം ലോകം അറിഞ്ഞത്.

കുഞ്ഞിനെ തിരികെ വാങ്ങാന്‍ ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ തീരുമാനിച്ച് ഓട്ടോ ഡ്രൈവറെ സമീപിച്ചു. എന്നാല്‍ അമ്മ ആവശ്യപ്പെട്ടാല്‍ കുഞ്ഞിനെ തിരികെ നല്‍കാന്‍ തയാറാണെന്നാണ് ആയാള്‍ പറഞ്ഞത്. ഇപ്പോള്‍ സാമൂഹിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 15 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കുഞ്ഞിനെ വിറ്റ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധലായി ജില്ലയില്‍ ഒരു ആദിവാസി സ്ത്രീ 11 ദിവസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ 5000 രൂപയ്ക്ക് വില്‍ക്കുകയുണ്ടായി. ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് കുഞ്ഞിനെ വിറ്റതെന്നാണ് അമ്മയുടെ വിശദീകരണം

Top