യേശുവിന്റെ തീരുമാനമനുസരിച്ച് വിവാഹം കഴിക്കുന്നു; ഗ്ലാമര്‍ താരം സോഫിയ വിവാഹത്തെ കുറിച്ച് പറയുന്നു

ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ നിന്ന് സന്യാസിനി യാവുകയും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്ത സോഫിയ ഹയാത്ത് വിവാഹാഘോഷം ഗംഭീരമാക്കുന്നതിനുള്ള തിരക്കിലാണ്. ഇതിനിടെ ക്ഷണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്രെ. പട്ടികയിലാകട്ടെ ദൈവങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട് നടി.എല്ലാ ദൈവങ്ങളെയും തന്റെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് സോഫിയ പറയുന്നു. ഭഗവാന്‍ ശിവന്‍, ബുദ്ധന്‍ ഉള്‍പ്പെടെയുള്ളവര്‍ പട്ടികയിലുണ്ടെന്നാണ് സോഫിയ പറയുന്നത്. വിവാഹ തീരുമാനമാകട്ടെ സ്വര്‍ഗത്തിലുള്ള യേശുവിന്റേതാണെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത ആഴ്ച്ച ഇന്‍സ്റ്റാഗ്രാമില്‍ നവവരന്റെ പേര് പ്രഖ്യാപിക്കും. മാര്‍ച്ച് അവസാന വാരമായിരിക്കും വിവാഹം. അദ്ദേഹം എനിക്ക് പ്രിയപ്പെട്ടവനാണ്. ഞങ്ങളുടെ സ്‌നേഹം പവിത്രവും. ശിവനും ബുദ്ധനും ഉള്‍പ്പെടെ എല്ലാ ദൈവങ്ങളും വിവാഹത്തില്‍ സംബന്ധിക്കും. സുഹൃത്തുകളായ ഉദിത ഗോസ്വാമി, അഷ്മിത് പട്ടേല്‍, രോഹിത് വെര്‍മ, രാഖി സാവന്ത്, ബിഗ് ബോസിലെ സുഹൃത്തുക്കള്‍ തുടങ്ങിയവരെല്ലാം വിവാഹത്തിനെത്തുമെന്നാണ് കരുതുന്നതെന്നും സോഫിയ പറഞ്ഞു. മുന്‍ കാമുകന്‍ രോഹിത് ശര്‍മയ്ക്കും ഭാര്യയ്ക്കും പ്രത്യേക ക്ഷണമുണ്ടാകും. രോഹിത് ശര്‍മ വിവാഹത്തിനെത്തിയാല്‍ ചുംബിച്ചുകൊണ്ടാകും സ്വീകരിക്കുകയെന്നും സോഫിയ പറയുന്നുണ്ട്. അതേസമയം, തന്റെ ചില ശത്രുക്കളെ വിവാഹത്ത സ്ഥലത്തേക്ക് അടുപ്പിക്കില്ലെന്നു സോഫിയ വ്യക്തമാക്കുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top