മകനെയും മകളെയും വിവാഹം കഴിച്ച അമ്മക്ക് രണ്ട് വര്‍ഷം തടവ്

അമേരിക്കയിലെ ഒക്‌ളഹോമ സ്വദേശിയാണ് മകനെയും മകളെയും വിവാഹം കഴിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്. ജനുവരിയിലായിരുന്നു 45കാരിയായ പെട്രീഷ്യ ആന്‍സ്പാനിന്റെ വിചാരണ ആരംഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം പെട്രീഷ്യ കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി രണ്ട് വര്‍ഷം തടവിന് വിധിച്ചു. മൂന്ന് മക്കളുള്ള പെട്രീഷ്യ 2008-ലാണ് 18 വയസുകാരന്‍ മകനെ വിവാഹം കഴിച്ചത്. തുടര്‍ന്ന് അമ്മയെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് തിരിച്ചറിഞ്ഞ മകന്‍ ബന്ധം വേര്‍പെടുത്തുകയായിരുന്നു. പിന്നീട് 2016 മാര്‍ച്ചില്‍ 26-കാരിയായ മകള്‍ മിസ്സിയെയും പെട്രീഷ്യ വിവാഹം കഴിച്ചു.
രക്തബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് ഒക്ലഹോമയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. സംഭവം പുറത്തറിഞ്ഞതോടെ മിസ്സിക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പിന്നീട് ശിക്ഷ 10 വര്‍ഷത്തെ നല്ല നടപ്പാക്കി ചുരുക്കി. അമ്മയെ വിവാഹം കഴിക്കുന്നത് തെറ്റല്ലെന്ന് പെട്രീഷ്യ തെറ്റിദ്ധരിപ്പിച്ചിരുന്നതായി മിസ്സി കോടതിയില്‍ പറഞ്ഞിരുന്നു.
മൂന്ന് കുട്ടികളുടെയും രക്ഷാകര്‍തൃ ചുമതല നേരത്തെ തന്നെ പെട്രീഷ്യക്ക് നഷ്ടമായിരുന്നു. മുത്തശ്ശിയായിരുന്നു കുട്ടികളെ വളര്‍ത്തിയിരുന്നത്.

Top