അമ്മയാവാന്‍ ട്രാക്ക്‌ വിട്ടു മടങ്ങിയെത്തി സ്വര്‍ണമണിഞ്ഞു

ബെയ്ജിങ്‌: അമ്മയാവാന്‍ ട്രാക്കിന് അവധി നല്‍കി, 13 മാസത്തിനുശേഷം വീണ്ടുമത്തെിയ ബ്രിട്ടന്‍െറ ജെസീക്ക് എന്നിസ് ഹില്‍ വനിതകളുടെ ഹെപ്റ്റാപ്ത്ലണില്‍ സുവര്‍ണ താരമായി. ട്രാക്കിലും ഫീല്‍ഡിലുമായി ഏഴിനങ്ങളടങ്ങിയ ഹെപ്റ്റാത്ലണില്‍ 6669 പോയന്‍റുമായാണ് ജെസീക്ക സുവര്‍ണമണിഞ്ഞത്. 2009 ബെര്‍ലിന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞ ജെസീക്ക 2012 ലണ്ടന്‍ ഒളിമ്പിക്സിലും മഞ്ഞപ്പതക്കമണിഞ്ഞിരുന്നു. 2011 ദെയ്ഗു ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയിലൊതുങ്ങി.

Top