ക്രൈം ഡെസ്‌ക്
കൊച്ചി: അമ്മയുടെ നഗ്നചിത്രങ്ങൾ വാട്‌സ്അപ്പിൽ പ്രചരിച്ചതിൽ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർഥി വീടുവിട്ടു. റിപബ്ലിക്ക് ദിനാഘോഷങ്ങൾക്കിടെ സഹപാഠികളാണ് പതിമൂന്നുകാരനു അമ്മയുടെ അശ്ലീല ചിത്രങ്ങൾ കാട്ടിക്കൊടുത്തത്. ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിനു യുവതി അയച്ച ചിത്രങ്ങളാണ് ഇത്തരത്തിൽ പുറത്തായതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സൗദിയിൽ ജോലി ചെയ്യുന്ന കൊച്ചി സ്വദേശിയായ യുവാവിന്റെ വീട്ടിലായിരുന്നു സംഭവങ്ങൾ. ഭർത്താവും ഭാര്യയും സ്ഥിരമായി വാട്‌സ് അപ് വഴിയും, ഐഎംഒ അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയും സ്വകാര്യ ദൃശ്യങ്ങൾ കൈമാറ്റം ചെയ്തിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം യുവതി ഭർത്താവിനു അയച്ച വീഡിയോ ദൃശ്യങ്ങൾ പ്രദേശത്തെ ഒരു വാട്‌സ്് അപ് ഗ്രൂപ്പിലേയ്ക്കു തെറ്റായി പോകുകയായിരുന്നു. ഇതേ തുടർന്നു വാട്‌സ് അപ്പിലൂടെ യുവതിയുടെ അശ്ലീല വീഡിയോ അതിവേഗം പ്രചരിക്കുകയും ചെയ്തു.
ജനുവരി 26 നു റിപബ്ലിക്ക് ദിന പരേഡിനായി സ്‌കൂളിൽ എത്തിയപ്പോഴാണ് ഇവരുടെ മകനു ചില സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ അമ്മയുടെ വീഡിയോ കാട്ടി കൊടുത്തത്. ഇതേ തുടർന്നു സ്‌കൂളിൽ തർക്കമുണ്ടാകുകയും, വിദ്യാർഥികൾ തമ്മിൽ അടിപിടി ഉണ്ടാകുകയും ചെയ്തു. വൈകിട്ട് വീട്ടിലെത്തിയ ശേഷവും കുട്ടി മൗനത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. രാത്രി ഭക്ഷണത്തിനു എത്തി വിളിപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നു കണ്ടെത്തിയത്. തുടർന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. അമ്മയുടെ നഗ്നചിത്രം കാണേണ്ടി വന്നതിനെ തുടർന്നു നാടുവിടുകയാണെന്ന കത്തും കുട്ടിയുടെ മുറിയ്ക്കുള്ളിൽ നിന്നും ലഭിച്ചിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ തൃശൂരിൽ നിന്നു എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി. കൗൺസിലിങ്ങിനു വിധേയനാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം വിടുമെന്നു പൊലീസ് അറിയിച്ചു.