മോട്ടോ ജിപി 2021 റൗണ്ട് 16: റെപ്സോള് ഹോണ്ടക്ക് ആദ്യസ്ഥാനങ്ങള്

കൊച്ചി: 2021 മോട്ടോജിപി ലോക ചാമ്പ്യന്ഷിപ്പിന്റെ 16ാം റൗണ്ടില് ആദ്യരണ്ടു സ്ഥാനങ്ങള് സ്വന്തമാക്കി റെപ്സോള് ഹോണ്ട ടീം.  റെപ്സോള് ഹോണ്ടയുടെ മാര്ക്ക് മാര്ക്വേസ് തുടര്ച്ചയായ രണ്ടാം തവണയും ഒന്നാമനായപ്പോള് സഹതാരം പോള് എസ്പാര്ഗാരോ തന്റെ ഏറ്റവും മികച്ച മോട്ടോജിപി ഫിനിഷിങോടെ റെപ്സോള് ഹോണ്ട ടീമിനായി അരങ്ങേറ്റ വിജയവും കുറിച്ചു. 2017 അരഗോണ് ജിപിക്ക് ശേഷം റെപ്സോള് ഹോണ്ട ടീം ആദ്യരണ്ട് സ്ഥാനങ്ങളും നേടുന്നത് ഇതാദ്യമാണ്.  ഈ വര്ഷത്തെ അവസാന രണ്ട് റൗണ്ടുകളിലും ഈ ഫോം തുടരാനാണ് ഇരു റൈഡര്മാരും ലക്ഷ്യമിടുന്നത്.

റെപ്സോള് ഹോണ്ട ടീമിന്റെ 450ാമത് ഗ്രാന്പ്രീ റേസ് ആയിരുന്നു ഞായറാഴ്ച ഇറ്റലിയിലേത്. കഴിഞ്ഞ മത്സരത്തില് ടീം അവരുടെ 450ാമത്തെ പ്രീമിയര് ക്ലാസ് പോഡിയം ആഘോഷിച്ചതിന് പിന്നാലെയാണ് ഈ നേട്ടം. തുടര്ച്ചയായ വിജയത്തോടെ 142 പോയിന്റുമായി മാര്ക്ക് മാര്ക്വേസ് മോട്ടോ ജിപി ലോക ചാമ്പ്യന്ഷിപ്പില് ആറാം സ്ഥാനത്തെത്തി. അഞ്ചാം സ്ഥാനത്തുള്ള ജാക്ക് മില്ലറേക്കാള് വെറും ഏഴ് പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. അതേസമയം 90 പോയിന്റുള്ള പോള് എസ്പാര്ഗാരോ 12ാം സ്ഥാനത്തായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2021 മോട്ടോജിപി വേള്ഡ് ചാമ്പ്യന്ഷിപ്പ് നേടിയ ഫാബിയോ ക്വാര്ട്ടരാരോയെയും യമഹയെയും, ഹോണ്ട എച്ച്ആര്സിയും റെപ്സോള് ഹോണ്ട ടീമും അഭിനന്ദിച്ചു.

Top