വല്ലപ്പുഴ: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല ടീച്ചര്‍ക്കെതിരായി ഒരു വിഭാഗം നാട്ടുകാരും രക്ഷിതാക്കളും നടത്തയിരുന്ന സമരം അവസാനിപ്പിച്ചു. ശശികല ടീച്ചറെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഒരു വിഭാഗം സമരം ആരംഭിച്ചത് എന്നാല്‍ സമരം ഇരുവിഭാഗങ്ങല്‍ തമ്മിലുള്ള സംഘര്‍ഷത്തിലേയ്ക്ക് വഴിമാറുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇടപെടല്‍ ശക്തമാക്കുകയായിരുന്നു. ടീച്ചറെ തടയാന്‍ ഒരു വിഭാഗം സമരക്കാരും ടീച്ചര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഹിന്ദു ഐക്യവേദിയും രംഗത്തെത്തിയതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ദിവസം സ്‌ക്കൂളിന് അവധി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി ഇന്ന് പൊലീസിന്റെയും രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം നടന്നു. പ്രശ്‌നം തീര്‍ക്കാനും ടീച്ചറെ പഠിപ്പിക്കാന്‍ അനുവദിക്കാനും യോഗത്തില്‍ തീരുമാനിച്ചു. മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്നാരോപിച്ച് കെ.പി ശശികലയ്‌ക്കെതിരെ വല്ലപ്പുഴയിലെ നേരത്തെ പോസ്റ്ററുകള്‍ വന്നിരുന്നു. ശശികല പഠിപ്പിക്കുന്ന വല്ലപ്പുഴയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് വല്ലപ്പുഴയിലെ ജനകീയ പ്രതികരണ വേദി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ എസ്ഡിപിഐക്കാരാണ് പ്രചരണത്തിന് പിന്നിലെന്നാണ് ശശികല പ്രതികരിച്ചത്.
കേരളത്തിനകത്തും പുറത്തും മതവിദ്വേഷ പ്രസംഗം നടത്തി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഐക്യം തകര്‍ത്തുകൊണ്ടിരിക്കുന്ന, കെപി ശശികലയുടെ പേരില്‍ കേരള പൊലീസ് 153 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വല്ലപ്പുഴയ്ക്കും സര്‍ക്കാര്‍ സ്‌കൂളിനും അപമാനകരമായി തുടരുന്ന ശശികലയെ പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ആര്‍എസ്എസിന് വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കാനും അവര്‍ക്കെതിരെ കൊലവിളി നടത്താനും പ്രചോദനം നല്‍കുന്നത് ശശികലയാണെന്നും കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന സ്‌കൂളില്‍ ശശികലയുടെ അദ്ധ്യാപനം ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും ജനകീയ പ്രതികരണവേദി ചുണ്ടിക്കാട്ടുന്നു.
ശശികലയുടെ പ്രസംഗങ്ങള്‍ സമൂഹ മാദ്ധ്യമങ്ങള്‍ വഴി വിവാദമായിക്കൊണ്ടിരിക്കേയാണ് അവര്‍ ജോലിചെയ്യുന്ന സ്‌കൂള്‍ ഉള്‍പ്പെടുന്ന നാട്ടുകാര്‍ തന്നെ അവര്‍ക്കെതിരായി രംഗത്തെത്തിയത്. സമാധാന അന്തരീക്ഷം തര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശികലയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.