നാട്ടുകാര്‍ അവളെ വനദുര്‍ഗയെന്നു വിളിച്ചു..മറ്റുള്ളവര്‍ ‘മൗഗ്ലിഗേള്‍’ എന്നും നാവില്‍ മനുഷ്യ ഭാഷ ഉറയ്ക്കുമ്പോള്‍ അവള്‍ പറയും..

മരങ്ങളില്‍ തൂങ്ങിയാടി കളിച്ചും ഉല്ലസിച്ചും തങ്ങള്‍ക്കൊപ്പം നടന്നിരുന്നവളെ കാണാതായപ്പോള്‍ കുരങ്ങിന്‍കൂട്ടവും കണ്ണീരൊഴുക്കിയിട്ടുണ്ടാവും. എത്ര മറച്ചുപിടിച്ചിട്ടും മനുഷ്യന്റെ കണ്ണുകള്‍ അവളുടെമേല്‍ എങ്ങനെ പതിച്ചുവെന്ന് അത്തിമരക്കൊമ്പിലെ പഴങ്ങളടര്‍ത്തി അവര്‍ ചര്‍ച്ചചെയ്യുന്നുമുണ്ടാവും. റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ഭാവനയുടെ താളുകള്‍ മടക്കിവയ്ക്കുക. കാട്ടുവള്ളികളില്‍ തൂങ്ങിയാടി വരുന്ന മൗഗ്ലിയെ കണ്ടപ്പോള്‍ ഇതൊരു കഥയല്ലേ, ചെന്നായ വളര്‍ത്തിയ കുട്ടിയോ, അസംഭവ്യം എന്നു കരുതിയെങ്കില്‍ തെറ്റി. കാട്ടുതാരാട്ടേറ്റു വളര്‍ന്ന മൗഗ്ലിക്ക് ഇതാ ഒരു പിന്‍മുറക്കാരി. അതും ഇന്ത്യയില്‍നിന്ന്.

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ ഉത്തരഗംഗാതടത്തിലെ കാതര്‍നിയ വന്യജീവിസങ്കേതത്തില്‍ കണ്ടെത്തിയ എട്ടുവയസ്സുകാരിക്കു വിദേശമാധ്യമങ്ങള്‍ നല്‍കിയ പേര് ‘മൗഗ്ലിഗേള്‍’ എന്നായിരുന്നു. കാടിന്റെ മടിത്തട്ടില്‍ വളര്‍ന്നാല്‍ നാട്ടിലുള്ളവര്‍ മറ്റെന്തു വിളിക്കും? എന്നാല്‍ റുഡ്യാര്‍ഡ് കിപ്ലിങ്ങിനെ വായിക്കാത്ത നാട്ടുകാര്‍ അവളെ വനദുര്‍ഗയെന്നു വിളിച്ചു.വനപാലകര്‍ കണ്ടെത്തുമ്പോള്‍ മൃഗങ്ങളെപ്പോലെ നാലുകാലിലാണു വനദുര്‍ഗ കാടിന്റെ കഠിനപാതയിലൂടെ നടന്നത്.mowgli-girl-d

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചുറ്റും കുരങ്ങന്‍മാരുടെ പട. മൃഗങ്ങള്‍ക്കൊപ്പം കളിച്ചുണ്ടായ മുറിപ്പാടുകള്‍ ശരീരമാസകലം. ജടപിടിച്ച് തലമുടി. നീണ്ട നഖങ്ങള്‍. മൃഗഗന്ധം. കുളിച്ചിട്ടു മാസങ്ങളായിട്ടുണ്ടാവും. മനുഷ്യക്കുഞ്ഞാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച വനപാലകര്‍ക്കുനേരെ കുരങ്ങുപട ചീറിയടുത്തു. കുട്ടിയും കഴിയുന്നത്ര എതിര്‍ത്തു നോക്കി. പക്ഷേ, ഒടുവില്‍ അവളെ ബഹ്റേച്ച് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.ആദ്യം ഭക്ഷണം കൊടുത്തപ്പോള്‍ മുട്ടില്‍നിന്നു മൃഗങ്ങളെപ്പോലെ കടിച്ചുതിന്നാനാണ് അവള്‍ ശ്രമിച്ചത്. നടക്കുന്നതു നാലുകാലില്‍. പ്ലേറ്റില്‍ വിളമ്പിയ ചൂടുള്ള ഭക്ഷണം തട്ടിമാറ്റി ആശുപത്രിവളപ്പിലെ മാലിന്യക്കൂമ്പാരത്തില്‍നിന്നു തേടിത്തിന്നാനായിരുന്നു ശ്രമം. കാട് അവളില്‍, അവളറിയാതെ ഉണ്ടാക്കിയ മാറ്റങ്ങള്‍.

മനുഷ്യരില്‍നിന്ന് ഓടിയൊളിക്കാനാണു വനദുര്‍ഗ ആദ്യം ശ്രമിച്ചത്. സന്ദര്‍ശകരെ കാണുമ്പോഴേ മുറിക്കുള്ളിലെ കട്ടിലിനടിയില്‍ ഒളിക്കും. ഒച്ചവച്ച് ആളുകളെ ഓടിക്കാന്‍ ശ്രമിക്കും. ചിലപ്പോള്‍ കരഞ്ഞുവിളിക്കും. പറ്റേ വെട്ടിയ നഖങ്ങള്‍ കൊണ്ടു തലയും ശരീരവും ചൊറിഞ്ഞു പാടുവീഴ്ത്തി പ്രതിഷേധിക്കും.നാലുകാലില്‍ നടന്ന വനദുര്‍ഗയെ രണ്ടുകാലില്‍ പിച്ചവയ്പിക്കാനായിരുന്നു ആദ്യശ്രമം. നിലനില്‍പിന്റെ ആദ്യ പാഠങ്ങളില്‍ അവള്‍ ഇടയ്‌ക്കൊക്കെ ഇടറിവീണു.anu-a

മുറിവുകള്‍ ഉണങ്ങിത്തുടങ്ങിയതോടെ പരിചരിക്കുന്ന നഴ്‌സുമാരുമായി പതിയെ അടുത്തു. വിശക്കുമ്പോള്‍ വയറ്റില്‍ തൊട്ടുകാണിക്കാനും ദാഹിക്കുമ്പോള്‍ ഗ്ലാസ് നിലത്തെറിഞ്ഞു വെള്ളം ചോദിക്കാനും അവള്‍ പഠിച്ചു. ചപ്പാത്തിയും പച്ചക്കറിയും പഴങ്ങളും ബിസ്‌കറ്റുമൊക്കെ കഴിച്ചുതുടങ്ങി. മനുഷ്യജന്മത്തിലേക്കുള്ള ആദ്യ ചുവടുവയ്പുകള്‍. ജുവനൈല്‍ കോടതിയുടെ ഉത്തരവു പ്രകാരം ലക്‌നൗവിലെ ആശുപത്രിയിലേക്കു മാറ്റിയ വനദുര്‍ഗയ്ക്കു ഇപ്പോള്‍ മാനസിക ചികില്‍സയും സ്പീച്ച് തെറപ്പിയും നല്‍കുന്നു.
എട്ടുവയസ്സുവരെ വനദുര്‍ഗ വനത്തില്‍ തന്നെയാണോ ജീവിച്ചത്? അതോ, ഏതാനും മാസത്തെ വനവാസം കൊണ്ട് അവള്‍ വന്യജീവിയുടെ സ്വഭാവം കാണിക്കുന്നതോ? അവള്‍ എങ്ങനെയാണു വനത്തിലെത്തിയത്? അമ്മ അവളെ വനത്തില്‍ ഉപേക്ഷിച്ചതാണോ? അതോ, അമ്മയുടെ കയ്യില്‍നിന്നു കുരങ്ങന്മാര്‍ തട്ടിയെടുത്തതോ? ഉത്തരമില്ലാത്ത ഒരുപിടി ചോദ്യങ്ങള്‍ ബാക്കിയാണ്. കാരണം വനദുര്‍ഗയ്ക്കു മനുഷ്യന്റെ ഭാഷ അറിയില്ല. മൃഗങ്ങള്‍ അവളെ പഠിപ്പിച്ച ആംഗ്യഭാഷ നമുക്കു മനസ്സിലാവുകയുമില്ല.mowgli-girl

ജനുവരി 20നാണ് മൗഗ്ലിക്കുട്ടിയെ വനപാലകര്‍ ആദ്യമായി കണ്ടത്. രണ്ടരമാസം ചികില്‍സയില്‍ താമസിപ്പിച്ച ശേഷമാണ് ഇക്കാര്യം പുറംലോകത്തെ അറിയിക്കുന്നത്. എട്ടുവര്‍ഷം ഇവള്‍ വനത്തില്‍ കഴിഞ്ഞെന്ന വാദം വനപാലകര്‍ പാടേ തള്ളുന്നു. പട്രോളിങ് സംഘത്തിന്റെ കണ്ണുകളിലും വനാന്തരങ്ങളില്‍ വനംവകുപ്പു സ്ഥാപിച്ചിരിക്കുന്ന ക്യാമറക്കണ്ണുകളിലും പെടാതെ വര്‍ഷങ്ങളോളം ഒരു പെണ്‍കുട്ടി വനത്തില്‍ കഴിയുക അസാധ്യമാണെന്നു ഡിഎഫ്ഒ: ഗ്യാന്‍ പ്രകാശ് ഉറപ്പിച്ചു പറയുന്നു.

അതേസമയം വനത്തില്‍ വിറകെടുക്കാന്‍ പോകാറുള്ള നാട്ടുകാര്‍ മൗഗ്ലിക്കുട്ടിയെ നേരത്തേ കണ്ട കഥ പറയുന്നു. ഒരുപറ്റം കുരങ്ങുകള്‍ക്കൊപ്പമാണു -കണ്ടിട്ടുള്ളത്. പലതവണ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കുരങ്ങന്മാര്‍ ഇവരെ കൂട്ടത്തോടെ ആക്രമിക്കുമായിരുന്നു. ഒടുവില്‍ വനപാലകരെ വിവരം അറിയിച്ചു. ഇമചിമ്മാതെ കാത്തിരുന്നാണു പൊലീസും വനപാലകരും ചേര്‍ന്നു കുട്ടിയെ കണ്ടെത്തിയതും രക്ഷിച്ചതും.

Top