തിരുവനന്തപുരം: എംപി ഫണ്ട് വിനിയോഗത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അടക്കം ഒമ്പത് കോണ്‍ഗ്രസ് എംപിമാര്‍ ഏറെ പിന്നില്‍. ഇതിനകം ഏഴ് കോടി രൂപ വീതം അനുവദിച്ചെങ്കിലും 2.58 കോടി രൂപ മാത്രമാണ് സുധാകരന്‍ വിനിയോഗിച്ചത്.
പാലക്കാട് ജില്ലയിലെ രണ്ട് എംപിമാരും ഫണ്ട് വിനിയോഗത്തില്‍ ഏറെ പിന്നിലാണ്. വി. കെ ശ്രീകണ്ഠനാണ് ഏറ്റവും കുറവ് തുക വിനിയോഗിച്ചത്. 2.52 കോടി. രമ്യ ഹരിദാസ് 3.67, എം കെ രാഘവന്‍3.26 കോടി, ബെന്നി ബെഹനാന്‍ 3.67, ഡീന്‍ കുര്യാക്കോസ്4.03, കൊടിക്കുന്നില്‍ സുരേഷ്- 4.06, അടൂര്‍ പ്രകാശ്- 4.09, ഹൈബി ഈഡന്‍ 4.53 എന്നിവരാണ് ഏറ്റവും കുറഞ്ഞ തുക വിനിയോഗിച്ച മറ്റ് കോണ്‍ഗ്രസ് എം പിമാര്‍.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില ഇനി ഫണ്ട് പൂര്‍ണമായും ചെലവഴിക്കുക എളുപ്പമല്ല. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിച്ചത് എ എം ആരിഫാണ് ഏഴില്‍ 5.27 കോടി രൂപയാണ് വിവിധ പദ്ധതികള്‍ക്കായി അദ്ദേഹം ചെലവഴിച്ചത് . പല പദ്ധതികളും ഇപ്പോഴും നടപടിക്രമങ്ങളിലാണ്, അതുകൂടി വന്നാല്‍ പരമാവധി തുക ചെലവഴിക്കാനാകും. പത്ത് സംസ്ഥാനത്ത് അനുവദിച്ച തുകമുഴുവനും പത്തിടത്ത് 90 ശതമാനവും ചെലവഴിച്ചതായി എസ് അജയകുമാറിന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം നല്‍കിയ വിവരാവകാശ രേഖയില്‍ പറഞ്ഞു.