തരൂരിനെ വെട്ടാന്‍ ഏഷ്യനെറ്റിനെയും അര്‍ണാബ് ഗോസ്വാമിയേയും രാജിവ് ചന്ദ്രശേഖര്‍ ഉപയോഗിക്കുമ്പോള്‍ ഇതിന് മറുപടിയായി പുതിയ ചാനലുമായി ശശി തരൂര്‍ എംപിയും രംഗത്ത്. ദേശിയ ചാനലായ സി ന്യൂസിന് വേണ്ടി കേരളത്തില്‍ മുതല്‍മുടക്കാന്‍ തരൂര്‍ തയ്യാറെടുക്കുന്നതായാണ് സൂചനകള്‍.
ഓഡിയോ ടാപ്പുകള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് റിപ്പബ്ളിക് ടിവി സ്ഥാപകന്‍ അര്‍ണബ് ഗോസ്വാമിക്ക് എതിരെ ടൈംസ് നൗ നല്‍കിയ പരാതിക്ക് പിന്നിലും ശശി തരൂരിന്റെ ആദ്യശ്യ സാന്നിധ്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാലു പ്രസാദ് യാദവിനും തരൂരിനും എതിരെ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളുടെ ടാപ്പ് ടൈംസില്‍ നിന്നും ഗോസ്വാമി മോഷ്ടിച്ചെന്നാണ് വാദം. ടൈംസില്‍ നിന്നും റിപ്പബ്ളിക്കില്‍ ചേര്‍ന്ന പ്രേമ ശ്രീദേവിക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
പകര്‍പ്പവകാശ ലംഘനം, മോഷണം, വിശ്വാസ വഞ്ചന തുടങ്ങിയ പരാതികളാണ് സ്ഥാപനം ഉന്നയിച്ചിരിക്കുന്നത്. ബോസിനെ വിളിച്ച് തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ തരൂരിന് കഴിയില്ലെന്നും ഗോസ്വാമി ആവര്‍ത്തിച്ചിരുന്നു. അതിനിടെ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സുനന്ദ മരിച്ച് കിടന്ന മുറിയിലെ പരിശോധനകള്‍ എന്ന് പൂര്‍ത്തിയാകുമെന്ന് ഡല്‍ഹി കോടതി ഡല്‍ഹി പോലീസിനോട് ചോദിച്ചു.
അതിനിടെ തരൂരിനെ ബി ജെ പിയില്‍ എത്തിക്കാനുള്ള തന്ത്രമാണ് ഇതെന്നും വാര്‍ത്തകളുണ്ട്. ശശി തരൂരിന് ബി ജെ പി നേത്യത്വവുമായി അടുത്ത ബന്ധമുണ്ട്. മോദിയുടെ അടുപ്പക്കാരായ അദാനി ഗ്രൂപ്പ് തരൂരിന്റെ സ്വന്തക്കാരാണ്. ഇവര്‍ ഇടപെട്ടാണ് തരൂരിനെ ആദ്യം രക്ഷപ്പെടുത്തിയത്. എന്നാല്‍ നിയമത്തിന്റെ നൂലാമാലകള്‍ തരൂരിന് പിന്നീട് എതിരായി . അങ്ങനെയാണ് കേസ് ശക്തമായത്. ഇതിനിടെയാണ് തിരുവനന്തപുരത്ത് മത്സരിക്കുന്നതിനെ കുറിച്ച് രാജീവ് ചന്ദ്രശേഖര്‍ ആലോചിച്ചത്. രാജീവ് ബി ജെ പി നേതാവായതിനാല്‍ അദ്ദേഹത്തിനൊപ്പം മാത്രം കേന്ദ്ര സര്‍ക്കാര്‍ നില്‍ക്കും. സീ ന്യൂസിന്റെ ചര്‍ച്ചകള്‍ മുംബയില്‍ പുരോഗമിക്കുകയാണ്. മലയാളത്തില്‍ വാര്‍ത്താ ചാനലാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഉപദേശകനായി തരൂര്‍ പ്രവര്‍ത്തിക്കും.