മങ്കി ബുദ്ധിയുമായി നടക്കുന്ന സംഘി മുഖ്യാ കേരളത്തിലേക്ക് വരൂ; മധ്യ പ്രദേശ് മുഖ്യമന്ത്രിയുടെ ഫേയ്‌സ് ബുക്കില്‍ മലയാളികളുടെ പൊങ്കാല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭോപ്പാലില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഫേയ്‌സ്ബുക്ക പേജിലാണ് മലയാളികള്‍ പൊങ്കാല തുടരുന്നത്.

ശിവരാജ് സിങ് ചൗഹാന്റെ ഔദ്യോഗിക പേജിലെ ഓരോ പോസ്റ്റുകള്‍ക്ക് കീഴിലും കഴിഞ്ഞ കുറേ മണിക്കൂറുകളായി പ്രതിഷേധ കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്. സന്ദര്‍ശനത്തിനെത്തിയ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സുരക്ഷ നല്കാന്‍ കഴിയാത്ത ചൗഹാന്‍ എങ്ങനെയാണ് മധ്യപ്രദേശിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുകയെന്നതടക്കമുള്ള ചോദ്യങ്ങള്‍ മലയാളികള്‍ ഉന്നയിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയെ തടഞ്ഞാല്‍ കേരളം കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നാണ് ഒരു കമന്റ്. സംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരമാണ് ഭോപാലില്‍ ദൃശ്യമായതെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നു. ഇത്തരം അനുഭവം ഒരു സംസ്ഥാനത്തും ഉണ്ടാകാന്‍ പാടില്ല. ആര്‍എസ്എസിന്റെ തലവന്മാരായ ക്രിമിനലുകളടക്കം ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയപ്പോള്‍ അവരെ അതിഥി ദേവോ ഭവ എന്നു പറഞ്ഞ് ക്രമീകരണങ്ങള്‍ ചെയ്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍.

ആ സര്‍ക്കാരിന്റെ തലവന്‍ ബിജെപി ഭരിക്കുന്ന ഭോപ്പാലില്‍ വന്നപ്പോള്‍ അദ്ദേഹത്തെ തടഞ്ഞത് സംഘപരിവാര്‍ എത്രത്തോളം അസഹിഷ്ണുത കാണിക്കുന്നു എന്നതിനുള്ള തെളിവാണെന്നും കമന്റുകള്‍ പറയുന്നു.
വിവേകരും അന്തസുമുള്ള ആളുകളെ ബഹുമാനിക്കാന്‍ അറിയാത്തവര്‍ ഭാരതത്തിന്റെ അപമാനമാനമാണ്. കേരളത്തില്‍ വരുമ്പോള്‍ കാണിച്ചു തരാമെന്ന് ഞങ്ങള്‍ പറയില്ല, കാരണം ഞങ്ങളുടെ സംസ്‌കാരം അതല്ല. ഞങ്ങളുടെ സാന്നിധ്യം പോലും നിങ്ങളെ ഭയപ്പെടുത്തുന്നുവെങ്കില്‍ ഞങ്ങള്‍ക്കുറപ്പിക്കാം ഞങ്ങളുടെ മാര്‍ഗം ശരിയാണെന്നുമൊക്കെയാണ് ഫോട്ടോ പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള കമന്റുകള്‍.

 

Top