ലോകത്തിലെ ഏറ്റവും കൂടുതൽ സ്പെസിഫിക്കേഷൻസുള്ള ഫോണുമായി സ്മാർട്ഫോൺ വിപണി നയിക്കാൻ എംഫോൺ 7s

ലോകത്തിലെ ഏറ്റവും കൂടുതൽ സ്പെസിഫിക്കേഷൻസ് ഉള്ള ഫോണുമായി എംഫോൺ അഥവാ മാംഗോഫോൺ. 8 ജിബി റാം ഡെകാ കോർ പ്രോസസ്സർ, 16 + 16 എംപി ഡ്യൂവൽ റിയർ ക്യാമറ, 13 എംപി ഫ്രണ്ട് ക്യാമറ ഉള്ളതും 32, 64, 128, 256 ജിബി സ്റ്റോറേജ്കപ്പാസിറ്റിയുമുള്ള തുടങ്ങിയ സവിശേഷതകൾ ഉള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ഫോൺ ആണ് എംഫോൺ 7s. കൂടാതെ 6 ജിബി റാം, 13 + 13 എംപി ഡ്യൂവൽ റിയർ ക്യാമറ, 13 എംപി ഫ്രണ്ട് ക്യാമറ, എന്നീ സവിശേഷതകളുള്ളതും, 4 ജിബി റാം, 13 +5 എംപി വൈഡ് ആംഗിൾ ഡ്യൂവൽ റിയർ ക്യാമറ, 13 എംപി ഫ്രണ്ട് ക്യാമറ, എന്നീ സവിശേഷതകൾ ഉള്ളതും 3 ജിബി റാം, 13 +5 എംപി വൈഡ് ആംഗിൾ ഡ്യൂവൽ റിയർ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ തുടങ്ങിയ സവിശേഷതകൾ ഉള്ളതുമായ 4 വ്യത്യസ്ത സീരിസിലാണ് എംഫോൺ അതിന്റെ ഏറ്റവും പുതിയ മോഡലായ എംഫോൺ 7s അവതരിപ്പിക്കുന്നത്.

ഇത്രയധികം വ്യത്യസ്ത സവിശേഷതകൾ ഉള്ള ഒരു സ്മാർട്ട്ഫോൺ മോഡൽ ലോകവിപണിയിൽ തന്നെ ആദ്യമാണ്. ഫുള്ളിലോഡഡ് എയർക്രാഫ്റ്റ് മെറ്റൽ ബോഡി കൊണ്ട് നിർമിച്ച ലോകത്തിലെ ആദ്യ സ്മാർട്ഫഫോണായ എംഫോൺ 7s രൂപകല്പനയിൽ ഐഫോൺ 7പ്ലസ്നെ വെല്ലുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

3000 mAh ലിഥിയം പോളിമേർ ബാറ്ററിയാണ് ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. മിനിറ്റുകൾക്കകം ചാർജാവുന്ന സി-ടൈപ്പ് ഫാസ്റ്റ് എക്സ്പ്രസ്സ് ചാർജിങ് സൗകര്യമുള്ള എംഫോൺ 7sനു 5.5 ഇഞ്ച് ഡിസ്പ്ലേ ഉള്ളപ്പോഴും ഭാരം വെറും 154 ഗ്രാം മാത്രമാണ്.

സ്ക്രീൻഷോട്ട് സെലക്ഷന് സൗകര്യമുള്ള ഫ്രണ്ട് ഫിംഗർ പ്രിന്റ് സെൻസർ ആണ് മറ്റൊരു പ്രത്യേകത. വ്യത്യസ്തതലത്തിലുള്ള സ്മാർട്ഫോൺ ഉപഭോക്താക്കളുടെ ഹരമായി മാറുന്ന രീതിയിലാണ് എംഫോൺ 7s അവതരിപ്പിക്കപ്പെടുന്നത്. ഹൈബ്രിഡ്വോൾട്ടി സിം-സ്ലോട്ടോടു കൂടി മാറ്റും ഗ്ലോസ്സിയുമായ ഫിനിഷിങ്ങിലുള്ള എംഫോൺ 7s സ്മാർട്ട്റെഡ്, ബ്ലാക്ക്, ഗോൾഡ്, സിൽവർ, റോസ്ഗോൾഡ് തുടങ്ങിയ 5 വ്യത്യസ്ത നിറങ്ങളിലാണ് ഇറങ്ങുന്നത്.

പേരിലുള്ള ‘7S’ (ഏഴു എസുകൾ) സൂചിപ്പിക്കുന്നത് ഫോണിന്റെ പ്രത്യേകതകളെത്തന്നെയാണ്.
ത്രസിപ്പിക്കുന്ന (STUNNING LOOK), ഉറപ്പുള്ള (SOLID METAL BODY) മനോഹരമായ (STYLISH COLOURS) വേഗതയുള്ള (SPEEDY PROCESSOR) ഏറ്റവും കനം കുറഞ്ഞ (SLIMMEST), സമർത്ഥമായ (SMARTEST GESTURES), സുരക്ഷയോടുകൂടിയ (SECURED ACCESS) സ്മാർട്ഫോൺ എന്ന് എംഫോൺ 7sനെ ചുരുക്കത്തിൽ വിശേഷിപ്പിക്കാം
എംഫോൺ സ്വയം വികസിപ്പിച്ചെടുത്ത, മൾട്ടി-യൂസർ മോഡിലുളള MUOS എന്ന പുതിയ ഓപറേറ്ററിംങ് സിസ്റ്റം എംഫോൺ 7sന്റെ പ്രൗഢി കൂട്ടുന്നു.

സ്വന്തം ഒഎസുമായി എംഫോൺ ലോകത്തിന്റെ നെറുകയിലേക്ക്..

എംഫോൺ സ്വന്തമായി വികസിപ്പിച്ചെടുത്ത MUOSനു വേൾഡ് മൊബൈൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടു കൂടി ലോകത്തിലെ സ്വന്തമായി ഓപ്പറേറ്റിംഗ്സിസ്റ്റമുള്ള അഞ്ചാമത്തെ സ്മാർട്ഫോൺ കമ്പനിയായി മാറിയിരിക്കുകയാണ് ദക്ഷിണേന്ത്യയിലെ ഏക സ്മാർട്ഫോൺ നിർമാതാക്കളായ മലയാളത്തിന്റെ സ്വന്തം എംഫോൺ. ഇനി മുതൽ ആൻഡ്രോയിഡ്, IOS എന്നിവയെപ്പോലെ എംഫോണിനും സ്വന്തമായി പ്രവർത്തിക്കാൻ കഴിയുമെന്നതാണ് പുതിയ സവിശേഷത.

‘MUOS ALPHONSO’ version 2 ‘MUOS BEVERELY’ version 3 ‘MUOS CARRY’ version 4 ‘MUOS DUNCAN’ version 5 ‘MUOS EDWARD’ എന്നീ പതിപ്പുകളാണ് 2017-18 മൂന്നാം പാദത്തിൽ എംഫോൺ അവതരിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ഓരോന്നിലും ഏഴു വീതം എന്ന കണക്കിൽ 2020 എത്തുമ്പോൾ മൊത്തം 26 പതിപ്പുകൾ കമ്പനി അവതരിപ്പിക്കും. 8GB വരെ വേഗത നൽകുന്നതും 512 ജിബി വരെയുള്ള സ്റ്റോറേജ് സപ്പോർട്ട് നൽകുന്നതും 26 എംപി ക്യാമറ വരെ ഉപയോഗിക്കാവുന്നതുമാണ് ഈ വർഷത്തെ പതിപ്പുകൾ. കൂടാതെ മുന്നിലും പിന്നിലും ഇരട്ട ക്യാമറകളും ഈ പതിപ്പുകളിൽ ലഭ്യമാണ്. മാത്രമല്ല, ആൻഡ്രൊയിഡുമായി പ്രവർത്തിക്കുന്ന യൂസർ ഇന്റർഫേസും എംഫോൺ ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്.mphone

സാംസംഗ് ടച് വിസ്‌, എച്ടിസി സെൻസ്, സോണി എക്സ്പീരിയ, എന്നീ യൂസർ ഇന്റർഫേസുകളെപ്പോലെ എംഫോണും ‘MU OS’ യൂസർ ഇന്റർഫേസ് വഴി നിയന്ത്രിക്കാം. ഇന്ത്യയിൽ നിലവിൽ കണ്ടുവരുന്ന ചൈനീസ് ബ്രാൻഡുകളുടെ ലോഞ്ചർ അപ്ലിക്കേഷനിൽ നിന്നും വളരെ വ്യത്യസ്തമാണ് ‘MU OS’ യൂസർ ഇന്റർഫേസുകളുടെ പ്രവർത്തനം. നിലവിൽ ലഭ്യമായ ലോഞ്ചർ അപ്ലിക്കേഷനുകൾ മറ്റു ആപ്പ്ളിക്കേഷനുകളിലോ റൂട്ടിലോ ഒരു വ്യത്യാസവും വരുത്തുന്നില്ല. എന്നാൽ ‘MU O S’ യൂസർ ഇന്റർഫേസ് ഒരു ഫോണിന്റെ മുഴുവൻ ഭാഗങ്ങളും മാറ്റി മറിക്കും. തികച്ചും വ്യത്യസ്തവും അതുപോലെ തന്നെ മികച്ചതുമായ ഇന്റർഫേസ് അണ് എംഫോൺ രൂപകൽപന ചെയ്തിരിക്കുന്നത്.

‘MU OS’

വളരെ കസ്റ്റമൈസിങ് ഓപ്ഷനുകൾ ഉള്ള ഒരു യൂസർ ഇന്റർഫേസാണ് നിലവിൽ ലഭ്യമാകുന്ന മറ്റു യൂസർ ഇന്റർഫേസ് ഒന്നുകിൽ ക്ലാസിക് ഹോം അല്ലെങ്കിൽ മോഡൽ ഹോം എന്നീ വിധത്തിലാണ് ഹോം സ്ക്രീൻ ക്രമീകരിച്ചിരിക്കുന്നത്. പക്ഷെ എംഫോണിലുള്ള യൂസർ ഇന്റർഫേസ് ഉപഭോകതാവിനു ഇഷ്ടമുള്ള രീതിയിൽ ഹോംസ്ക്രീൻ സെറ്റ് ചെയ്യുവാൻ സാധിക്കുന്ന ഷേക്ക്ടുചേഞ്ച് എന്ന ഓപ്ഷനോടു കൂടി ഉള്ളതാണ്.

ആപ്ലികേഷനുകൾക്ക് വേണ്ടി മൂന്നു ഓപ്ഷനുകളാണ് എംഫോൺ നിലവിൽ കൊണ്ടുവരുന്നത്. ആദ്യത്തെഫീച്ചർ, ഐഫോണിലെ പോലെ താഴെ നിന്നും മുകളിലേക്ക് നീക്കിയാൽ ഉണ്ടാകുന്ന അപ്ലിക്കേഷൻ ഡോക്ക്. സാധാരണയായി എല്ലാ സ്ക്രീനുംകാണിക്കുക ആപ്ലികേഷനുകൾക്കൊപ്പം അതിനു താഴെയായി നിങ്ങൾക്കു വേണ്ടുന്ന മറ്റു ആപ്ലികേഷനുകൾ ക്രമീകരിക്കാൻ കഴിയും.MPHONE -

രണ്ടാമത്തെ ഫീച്ചർ, ഫോണിന്റെ വലത്തേ സൈഡിൽ നിന്നും ഇടത്തോട്ടു സ്ലൈഡ് ചെയ്താൽ നിങ്ങൾക്ക് പ്രിയപ്പെട്ട 6 പേരുടെ ക്വിക്ക്കാൾ സെറ്റ്അപ്പ് ചെയ്യാൻ സാധിക്കും.റീസെന്റ് അപ്ലിക്കേഷൻ ഡ്രൈവിൽ താഴെ നിന്നും ഇടത്തെ വശത്തേക്ക് സ്ലൈഡ് ചെയ്താൽ നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ ആപ്പുകളും , കാണുവാൻ സാധിക്കും. കൂടാതെ ക്വിക്ക്ടച്ച് എന്നീ ഫീച്ചർ കൂടി ഉള്ളതിനാൽ നിരന്തരം ആവശ്യമുള്ള 5- 6 അപ്ലിക്കേഷനുകൾ ഒരു ബട്ടനിൽ ലഭിക്കുന്നതാണ്.

5.5 ഡിസ്പ്ലേയിൽ വരുന്ന മോഡലുകളിൽ സ്ക്രീനിൽ ഇടതു സിഡിയിൽ നിന്നും Z എന്ന് സ്ലൈഡ് ചെയ്താൽ ഫോണിന്റെ ഡിസ്പ്ലേ ചെറുതാവുന്ന മാജിക്ഡ്രോപ്പ് എന്ന ഫീച്ചറും MU OS ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ മറ്റു ഫോണുകളിൽ ലഭ്യമല്ലാത്ത ലോങ്ങ് സ്ക്രീൻഷോട്ട് ഫീച്ചർ MU OSൽ ലഭ്യമാണ്. ഈ ഫീച്ചർ വഴി ഒരു വെബ്സൈറ്റിന്റെ ഫുൾപേജ് വരെ സ്ക്രീൻഷോട്ടായി ലഭിക്കും. നിലവിൽ സ്റ്റോക്ക് ആൻഡ്രോയിഡിൽ നിന്നും വ്യത്യസ്തമായ ആപ്ലിക്കേഷൻ സ്റ്റൈൽ ആണ് MU OS ലഭ്യമാക്കുക.
ഫോൺ അപ്ലിക്കേഷൻ, റേഡിയോ റെക്കോർഡിങ്, ഫ്ലാഷ്ലീഗ് SOS, കാൽക്കുലേറ്റർ വിത്ത് കൺവെർട്ടർ, കലണ്ടർ, വെതർ, മാപ്പ്‌ തുടങ്ങിയവ മറ്റു ഫോണുകളിൽ നിന്നും വേറിട്ട് നിൽക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഉപഭോക്താവിന്റെ മനം കവരുന്ന നിരവധി മോഡലുകളാണ് എംഫോണിന്റെ അണിയറയിൽ ഒരുങ്ങുന്നത്. നിലവിൽ വിപണിയിലുള്ള മൂന്നു മോഡലുകളിൽ ഫോട്ടാ അപ്ഡേഷനിലൂടെ പുതിയ ഒഎസിലേക്ക് മാറും .കൂടാതെ ഈ മാസം 6 മോഡലുകളാണ് എംഫോൺ പുറത്തിറക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സ്പെക്കൂടിയ ഒരു മോഡലും ഈ മാസം അവതരിപ്പിക്കുന്നുണ്ട്. പ്രസ്തുത മോഡലിന്റെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ അറിവാകും.

റംസാൻ – മൺസൂൺ കാലങ്ങളിൽ മികച്ച പ്രതികരണം ലഭിച്ച എംഫോൺ എക്സ്ചേഞ്ച് ഓഫർ ഇപ്പോഴും തുടരുകയാണ്. പ്രസ്തുത ഓഫർ വഴി ഉപഭോക്താവിന് അവരുടെ പഴയ ഫോണിന് മികച്ച വിലയും കൂടാതെ എംഫോൺനൽകുന്ന 5000 രൂപ കിഴിവും ലഭിക്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം ഫോൺ എന്ന നിലയിൽ മലയാളികളുടെ സ്വന്തം ഉത്സവമായ ഓണത്തിന് പുതിയ മോഡലുകളും വമ്പൻ ഓഫറുകളും വരും ദിവസങ്ങളിൽ കമ്പനി പ്രഖ്യാപിക്കും.

Top