മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഉജ്ജ്വല വിജയം; യുഡിഎഫ് വോട്ടില്‍ വര്‍ദ്ധന; ബിജെപി തകര്‍ച്ചയുടെ പാതയില്‍

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കുഞ്ഞാലിക്കുട്ടി ഉജ്ജ്വല വിജയം നേടി. 1,71,038 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടിയുടെ വിജയം. തുടക്കം മുതല്‍ തന്നെ വ്യക്തമായ ലീഡ് ഉയര്‍ത്തിയ കുഞ്ഞാലിക്കുട്ടി 2014ല്‍ ഇ. അഹമ്മദ് നേടിയ 1.94 ലക്ഷത്തിന്റെ ലീഡ് ഉയര്‍ത്തി റെക്കോര്‍ഡ് കുറിക്കുമോ എന്നതായിരുന്നു ശ്രദ്ധാകേന്ദ്രം. റെക്കോര്‍ഡ് നേടാന്‍ സാധിച്ചില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ജയത്തിന്റെ തിളക്കം ഒട്ടും കുറയുന്നില്ല. 2014ല്‍ വീണതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ യുഡിഎഫ് പെട്ടിയില്‍ വീഴുകയും ചെയ്തു.

5,15,325 വോട്ട് നേടിയ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 1,71,038 വോട്ടുകളാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. ഫൈസലിന് ലഭിച്ച ആകെ വോട്ട് 3,44,287 ലക്ഷമാണ്. മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തോളം വോട്ട് ഇടതുപക്ഷത്തിന് അധികമായി ലഭിച്ചു. ബിജെപിയുടെ നിലയാണ് മോശമായത്. 65,662 വോട്ട് നേടാന്‍ മാത്രമേ ബിജെപി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിനു സാധിച്ചുള്ളൂ. 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 64,705 വോട്ടാണ്. സ്വന്തം നിയമസഭാ മണ്ഡലമായ വേങ്ങരയിലും മലപ്പുറത്തുമാണ് കുഞ്ഞാലിക്കുട്ടിക്ക് വലിയ ലീഡ് ലഭിച്ചത്. നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ലീഡ്: വേങ്ങര (40,529) മഞ്ചേരി (22,843), മലപ്പുറം (33,281), വള്ളിക്കുന്ന് (20,692), പെരിന്തല്‍മണ്ണ (8527). മങ്കട (19,262), കൊണ്ടാട്ടി (25,904) ഇടത് സ്വാധീനമേഖലകളിലും യുഡിഎഫിനാണ് മുന്‍തൂക്കം. ലീഡ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറം ഗവ. കോളജിലാണ് വോട്ടെണ്ണല്‍ നടന്നത്. ആദ്യ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 3000 കടന്നിരുന്നു. ഓരോ റൗണ്ട് വോട്ടെണ്ണുമ്പോഴും കുഞ്ഞാലിക്കുട്ടി ലീഡ് ഉയര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ആയിരുന്നു മുന്നില്‍. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ മാത്രമായിരുന്നു എല്‍ഡിഎഫ് നേരിയ പോരാട്ടം കാഴ്ചവച്ചത്. ഇവിടെ തുടക്കത്തില്‍ എല്‍ഡിഎഫ് മുന്നിലായിരുന്നെങ്കിലും പിന്നീട് യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു.

ഏഴു ഹാളുകളിലായി നിയമസഭാ മണ്ഡലം തിരിച്ചാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണുന്നത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനു മറ്റൊരു ഹാളും ഒരുക്കിയിട്ടുണ്ട്. മലപ്പുറം, വേങ്ങര മണ്ഡലങ്ങളുടെ ഹാളുകളില്‍ 12 മേശകള്‍ വീതവും മറ്റ് അഞ്ചു മണ്ഡലങ്ങള്‍ക്ക് 10 മേശകള്‍ വീതവും ഒരുക്കിയിട്ടുണ്ട്. 12നു മുന്‍പായി അന്തിമഫലം വരുമെന്നാണു കരുതുന്നത്. ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എല്‍ഡിഎഫ് ലീഡ് ലഭിക്കുമെന്ന് കരുതിയ സ്ഥലങ്ങളില്‍ പോലും വേണ്ടത്ര വോട്ട് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നൂറോളം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ഹാളിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരുണ്ടായിരുന്നു. കേന്ദ്രസേനയ്ക്കാണ് സുരക്ഷാചുമതല. യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടി, എല്‍ഡിഎഫിലെ എം.ബി.ഫൈസല്‍, എന്‍ഡിഎയിലെ എന്‍.ശ്രീപ്രകാശ് എന്നിവര്‍ തമ്മിലായിരുന്നു പ്രധാന പോരാട്ടം.

Top