തിരുവനന്തപുരം: വ്യാജ ചിത്രമുപയോഗിച്ച് ആര്‍എസ്എസിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച മാതൃഭൂമി ചാനലിനെതിരെ ആര്‍എസ്എസ് നിയമ നടപടി തുടങ്ങി
2017 ജനുവരി 15ന് രാത്രി 9.30ന് സംപ്രേഷണം ചെയ്ത ‘അകവും പുറവും’ പരിപാടിയില്‍ അവതാരകയും മാതൃഭൂമി ചാനല്‍ ന്യൂസ് എഡിറ്ററുമായ എം. എസ്. ശ്രീകല നടത്തിയ വസ്തുതാവിരുദ്ധവും മനഃപൂര്‍വം അപമാനിക്കാന്‍ ഉദ്ദേശിച്ചുമുള്ള പരാമര്‍ശത്തിനെതിരെയാണ് വക്കീല്‍നോട്ടീസ് അയത്.
വ്യാജ ചിത്രം കാണിച്ച് 1930 ല്‍ ബ്രിട്ടീഷ് രാജ്ഞിക്ക് ആര്‍എസ്എസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്ന ചിത്രമാണ് എന്ന് പ്രസ്താവിച്ചതിനെതിരെയാണ് നോട്ടീസ്. വസ്തുതാവിരുദ്ധമായ പ്രസ്താവന വഴി മാതൃഭൂമി ചാനലിന്റെ പ്രേക്ഷകരിലൂം ജനങ്ങളിലും ആര്‍എസ്എസിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനും അപമാനം വരുത്താനും ഇടയാക്കിയെന്നുമാണ് നോട്ടീസ്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സഹ പ്രചാര്‍ പ്രമുഖ് കെ ഷാജി കോഴിക്കോട്ടെ അഭിഭാഷകനായ ശ്യാം അശോക് മുഖേനയാണ് മാതൃഭൂമി ചാനല്‍ ന്യൂസ് എഡിറ്റര്‍ എംഎസ് ശ്രീകല, സിഇഒ മോഹനന്‍ നായര്‍, ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് വക്കീല്‍നോട്ടീസ് അയച്ചത്.