കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ സന്തോഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിയില്ല; എം സ്വരാജ് എംഎല്‍എ

കുവൈത്ത്; കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ സന്തോഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിയില്ലെന്ന് ഡി വൈ എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എം സ്വരാജ് എംഎല്‍എ. കല സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്.

കോണ്‍ഗ്രസിന്റെ പരാജയം അവരേക്കാല്‍ മോശമായ സംഘപരിവാറിന്റെ വിജയമാകുന്നത് കൊണ്ടാണിത്. മത നിരപേക്ഷത സംരക്ഷിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ട്. നെഹ്‌റുവിന്റെ കാലത്ത് അതിന് കഴിഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇക്കാലത്ത് അതു നിര്‍വഹിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച്ച പറ്റി. ബംഗാളിലെ സിപിഎമ്മിന്റെ പരാജയം പരിഹാസമാക്കുന്നവര്‍ 40 കൊല്ലം മുമ്പ് അവിടെ വീഴ്ച്ച പറ്റിയ കോണ്‍ഗ്രസിനെ കുറിച്ച് മിണ്ടുന്നില്ല. തമിഴ്‌നാട്ടിലും യുപിയിലും ഗുജറാത്തിലുമെല്ലാമിതാണ് അവസ്ഥ.

Top