ഉണ്ണിക്കണ്ണനായി ഭിന്നശേഷിക്കാരനായ മുഹമ്മദ് യഹിയ; ബാലഗോകുലം ജന്മാഷ്ടമി ശോഭായാത്രയിലെ ഹൃദയസ്പര്‍ശിയായ ദൃശ്യം വൈറല്‍

കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ വൈറലായി കോഴിക്കോട് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന മഹാശോഭായാത്രയില്‍ ഉണ്ണിക്കണ്ണന്റെ വേഷമിട്ട് വീല്‍ചെയറിലിരുന്ന് മോഹം നിറവേറ്റുകയായിരുന്നു ഭിന്നശേഷിക്കാരനായ മുഹമ്മദ് യഹിയ. ഉമ്മ ഫരീദയാണ് ഉണ്ണിക്കണ്ണനായി മേക്കപ്പ് ഇട്ട് മകനെ ശോഭയാത്രയ്ക്ക് എത്തിച്ചത്.

ശോഭായാത്രയിലെ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങളിലൊന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അഹം ബ്രഹ്‌മാസ്മി…. തത്വമസി. സനാതന ധര്‍മ്മത്തില്‍ എവിടെ മതം? ബാലഗോകുലം ജന്മാഷ്ടമി ശോഭായാത്രയിലെ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങളിലൊന്ന്…കോഴിക്കോടുനിന്നും- കെ സുരേന്ദ്രന്‍ വിഡിയോ പങ്കുവച്ച് കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാതാപിതാക്കളുടെ പൂര്‍ണ സമ്മതത്തോടെയാണ് യഹിയ കൃഷ്ണനായത്.ആദ്യമായിട്ടാണ് കൃഷ്ണവേഷം കെട്ടുന്നതെന്ന് മുഹമ്മദ് യഹിയയുടെ ഉമ്മൂമ്മ പറഞ്ഞു. മുഹമ്മദിന് കൃഷ്ണനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവന്റെ ആഗ്രഹം സഫലമാക്കുകയായിരുന്നു ലക്ഷ്യം. മഴയെ പോലും വകവെക്കാതെയാണ് കുട്ടി ശോഭയാത്രയില്‍ പങ്കെടുത്തത്.

സംസ്ഥാനമൊട്ടാകെ വര്‍ണാഭമായ ശോഭയാത്രയാണ് നടന്നത്.

Top