കൊച്ചിയില്‍ വന്നാല്‍ അന്‍വര്‍ തിരിച്ചു പോകില്ല,ഇത് എറണാകുളമാണെന്ന് മറക്കരുത്-കാലുവെട്ടുമെന്ന്- പിവി അൻവറോട് മുഹമ്മദ്‌ ഷിയാസ്.ക്വട്ടേഷന് പിന്നിൽ സതീശന്റേയും അജിത് കുമാറിന്റേയും ഗൂഢാലോചനയെന്ന് ഷിയാസ് സതീശന്റെ ഗുണ്ട: പി വി അൻവർ

നിലമ്പൂര്‍: അഡ്വ. എ. ജയശങ്കറിനെതിരായ പി.വി. അൻവർ എം.എൽ.എ.യുടെ പ്രസ്താവന ജനാധിപത്യ സംസ്‍കാരത്തിന് ചേർന്നതല്ലെന്ന് ഡി.സി.സി. പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്.കൊച്ചിയില്‍ വന്നാല്‍ അന്‍വര്‍ തിരിച്ചു പോകില്ലെന്നും പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അന്‍വര്‍ ഇടതുബന്ധം ഉപേക്ഷിച്ച് പുറത്തുവരണമെന്നും ഷിയാസ് പറഞ്ഞു.

അന്‍വര്‍ വര്‍ഗീയവാദിയും മതരാഷ്ട്രവാദിയാണെന്നും ജയശങ്കര്‍ ഒരു സ്വകാര്യ ചാനലില്‍ പരാമര്‍ശിച്ചിരുന്നു. പിന്നാലെ ജയശങ്കര്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കക്കൂസ് മാലിന്യത്തില്‍ കുളിപ്പിക്കുമെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാധാരണ എന്ത് പ്രശ്‌നമുണ്ടായാലും സുഖമായി ഉറങ്ങുന്ന താന്‍ ഇത് കേട്ട് ഉറങ്ങിയിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തുടങ്ങിവെച്ച പലതും പൂര്‍ത്തിയാക്കാനുണ്ടെന്നും അതുകഴിഞ്ഞ് ജയശങ്കറിന്റെ ഓഫീസിലേക്ക് വരുമെന്നും അതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വന്നാല്‍ കിടക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.ജയശങ്കറിന്റെ മുണ്ടൂരിക്കളയുമെന്നും തലയിൽ കക്കൂസ് മാലിന്യമൊഴിക്കുമെന്നൊക്കെ പറയുന്ന പി.വി. അൻവർ, ഇത് എറണാകുളമാണെന്ന് മറക്കരുതെന്നും മുഹമ്മദ്‌ ഷിയാസ് മുന്നറിയിപ്പുനൽകി.

അതേസമയം എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഗുണ്ടയാണെന്ന് പി വി അൻവർ എംഎൽഎ. ഡിസിസി പ്രസിഡന്റിന്റെ നെറ്റിപ്പട്ടവും ചുറ്റി ഷിയാസിനെ ഇരുത്തിയിരിക്കുകയാണെന്നും 2015-ൽ ഹോട്ടൽ പൊളിക്കാൻ ക്വട്ടേഷൻ വാങ്ങിയ ആളാണെന്നും അദ്ദേഹം ആരോപിച്ചു.

ഹോട്ടൽ ഒഴിഞ്ഞു കൊടുക്കാത്തത് കൊണ്ട് മെട്രോയ്ക്ക് കൈമാറാനായില്ല.മെട്രോ തൊഴിലാളികളുടെ വേഷത്തിലെത്തി ഹോട്ടലുകാരെ ക്രൂരമായി മർദിച്ചു. ഇതിന് ഒത്താശ ചെയ്തത് അന്നത്തെ ഐജി അജിത് കുമാറാണ്. സിഐയെ സസ്പെൻഡ് ചെയ്യുക മാത്രമാണ് ചെയ്തത്. ഷിയാസിനെ കേസിൽ പ്രതിചേർത്തില്ല. അന്ന് മുതൽ ഷിയാസിന് അജിത്കുമാറുമായി ബന്ധമുണ്ട്. തനിക്കെതിരായ ക്വട്ടേഷന് പിന്നിൽ വി ഡി സതീശന്റേയും അജിത് കുമാറിന്റേയും ഗൂഢാലോചനയുണ്ടെന്നും അൻവ‍‍‍ർ പറഞ്ഞു.

പീഡന പരാതി പിൻവലിക്കാൻ ഡിസിസി സെക്രട്ടറിയായ വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി. പാർട്ടി കോടതിയാണ് പീഡന പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയതെന്നും പി വി അൻവർ എംഎൽഎ ആരോപിച്ചു. ആക്രമണങ്ങൾ പ്രതീക്ഷിച്ച് തന്നെയാണ് നടക്കുന്നത്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പരാതി തയ്യാറാക്കി കഴിഞ്ഞെന്ന് പറഞ്ഞ പി വി അൻവർ രണ്ട് ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് നേരിട്ട് എത്തിയോ ദൂതൻ മുഖേനയോ പാർട്ടിക്ക് പരാതി നൽകുമെന്നും വ്യക്തമാക്കി. കൃത്യമായ തെളിവുകൾ ഉൾപ്പെടുത്തിയാണ് പരാതി തയ്യാറാക്കിയിരിക്കുന്നതെന്നും പി വി അൻവർ റിപ്പോർട്ടറിനോട് പറഞ്ഞു.

കൊച്ചിയിൽ വന്നാൽ അൻവർ തിരിച്ചു പോകില്ലെന്ന് കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഷിയാസ് പറ‍ഞ്ഞത്. അൻവർ വർഗീയവാദിയും മതരാഷ്ട്രവാദിയുമാണെന്നും ജയശങ്കർ ഒരു സ്വകാര്യ ചാനലിൽ പരാമർശിച്ചിരുന്നു. പിന്നാലെ ജയശങ്കർ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ കക്കൂസ് മാലിന്യത്തിൽ കുളിപ്പിക്കുമെന്ന് അൻവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് ഷിയാസ് അൻവറിനെതിരെ രം​ഗത്തെത്തിയത്.

Top