അബുദാബി: തന്റെ കൊട്ടാരത്തില്‍ 40 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മലയാളിയായ മുഹിയുദ്ദീന് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആദരം. കടല്‍ക്കൊട്ടാരമായ മജ്‌ലിസില്‍ വിപുലമായ യാത്രയയപ്പ് ഒരുക്കിയാണ് യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍ കൂടിയായ ഷെയ്ഖ് മുഹമ്മദ് മുഹിയുദ്ദീന് ആദരമേകിയത്. അബുദാബി കീരാടാവകാശി മുഹിയുദ്ദീനെ ചേര്‍ത്തണച്ചു. തുടര്‍ന്ന് സുഖവിവരങ്ങള്‍ അന്വേഷിക്കുകയും കുടുംബത്തെക്കുറിച്ച് ആരായുകയും ദീര്‍ഘനാളത്തെ സേവനത്തിന് അഭിനന്ദിക്കുകയും ചെയ്തു. ഏതുസമയവും യുഎഇയിലേക്ക് സ്വാഗതമെന്നും ഷെയ്ഖ് മുഹമ്മദ് ആശംസിച്ചു. ഒരു പ്രവാസിക്ക് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ അംഗീകാരമാണിതെന്ന് മുഹിയുദ്ദീന്‍ പറഞ്ഞു. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം 1977 ലാണ് യുഎഇയില്‍ എത്തിയത്. അബുദാബി കിരീടാവകാശിയുടെ റൂളേഴ്‌സ് കോര്‍ട്ടില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. 4 പെണ്‍മക്കളും മകനുമാണ് ഇദ്ദേഹത്തിനുള്ളത്. മകന്‍ സൗദിയില്‍ ജോലി ചെയ്യുന്നു. 3 പെണ്‍മക്കള്‍ വിവാഹിതരാണ്. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസമെന്ന സ്വപ്‌നവും നാട്ടില്‍ നല്ലൊരു വീടെന്ന ആഗ്രഹവും സഫലീകരിക്കാനായത് യുഎഇയിലെത്തിയതിനാലാണെന്ന് ഇദ്ദേഹം സ്മരിക്കുന്നു.
മുഹിയുദ്ദീന് യുഎഇയുടെ ആദരം. ചേര്‍ത്തണച്ച് അഭിനന്ദിച്ച് യാത്രയാക്കി അബുദാബി കിരീടാവകാശി
Tags: sendoff