തോറ്റ മുംബൈ ഊർധശ്വാസം വലിക്കുന്നു; അടി തെറ്റിച്ചത് പഞ്ചാബിനെതിരായ തോൽവി

സ്‌പോട്‌സ് ലേഖകൻ

വിശാഖപട്ടണം: പ്‌ളേഓഫ് സാധ്യത നിലനിർത്താൻ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ മുംബൈ ഇന്ത്യൻസിനെ കിങ്‌സ് ഇലവൻ പഞ്ചാബ് അട്ടിമറിച്ചു. ഏഴു വിക്കറ്റിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ പതനം. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തപ്പോൾ പഞ്ചാബ് 17 ഓവറിൽ അനായാസം ലക്ഷ്യത്തിലത്തെി. അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ മുരളി വിജയ്(54), വൃദ്ധിമാൻ സാഹ(56) എന്നിവരുടെ കരുത്തിലാണ് പഞ്ചാബ് വിജയം പിടിച്ചെടുത്തത്. 11 കളികളിൽ ഏഴിലും തോറ്റ പഞ്ചാബിന്റെ പ്‌ളേഓഫ് സ്വപ്നം നേരത്തെ അവസാനിച്ചിരുന്നു. നേരത്തെ, നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി നാലുപേരെ പുറത്താക്കിയ മാർകസ് സ്റ്റോയിനിസാണ് മുംബൈയെ തകർത്തത്. സന്ദീപ് ശർമ, മോഹിത് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അക്ഷർ പട്ടേൽ ഒരാളെ കൂടാരം കയറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപ്രതീക്ഷിതമായിരുന്നു മുംബൈയുടെ തകർച്ച. സ്‌കോർബോർഡ് 10 കടക്കും മുമ്പേ പാർഥിവ് പട്ടേലിനു പകരം ഓപൺ ചെയ്യാനത്തെിയ ഉന്മുക്ത് ചന്ദ്, അമ്പാട്ടി റായുഡു എന്നിവർ റൺസൊന്നുമെടുക്കാതെ കൂടാരം കയറി. 36ൽ നിൽക്കെ ക്യാപ്റ്റൻ രോഹിത് ശർമയും വീണത് മുംബൈക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. പിന്നീട് ചെറുത്തു നിന്ന നിതീഷ് റാണ(25), ജോസ് ബട്‌ലർ(9) എന്നിവരും വീണതോടെ പ്രതീക്ഷ പൊള്ളാർഡിൽ മാത്രമായി. കൃണാൽ പാണ്ഡ്യയെ(19) കൂട്ടുപിടിച്ച് പൊള്ളാർഡ്(27) നടത്തിയ ആക്രമണമാണ് മുംബൈയെ 100 കടത്തിയത്. 17ാം ഓവറിൽ ഇരുവരും 100 കടത്തിയെങ്കിലും അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീണത് മുംബൈക്ക് തിരിച്ചടിയായി.

സന്ദീപ് നാലോവറിൽ 13 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. മുംബൈയുടെ ഹർഭജൻ 14 റൺസുമായി പുറത്താകാതെ നിന്നു.ഒന്നും നഷ്ടപ്പെടാനില്ലാതെ ഇറങ്ങിയ പഞ്ചാബ് മുംബൈയെ വരിഞ്ഞുമുറുക്കുകയായിരുന്നു. തോൽവിയോടെ മുംബൈ ആറു വീതം ജയവും തോൽവിയുമായി പട്ടികയിൽ അഞ്ചാമതാണ്.

Top