
കൊച്ചി: സുനില്‍ കുമാറും മുകേഷും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി. നടിയെ ആക്രമിച്ച കേസില്‍ മുകേഷ് എംഎല്‍എയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു പൊലീസില്‍ പരാതി നല്‍കി. കേസിലെ മുഖ്യപ്രതിയായ സുനില് കുമാറും മുകേഷും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാണ് ആവശ്യം.
ദിലീപിന് സുനില്‍ കുമാറിനെ പരിചയപ്പെടുത്തിയത് മുകേഷാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനൊപ്പം നടിയെ ആക്രമിച്ച ദിവസം ദിലീപും മുകേഷും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്ന ആരോപണവും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.