![](https://dailyindianherald.com/wp-content/uploads/2016/04/mukesh-1.png)
കൊല്ലം: സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ തീരുമാനിച്ചതോടെ തല്‍ക്കാലം സിനിമാഭിനയം നിര്‍ത്തുകയാണെന്ന നടന്‍ മുകേഷ് എന്നാല്‍ ടെലിവിഷന്‍ പരിപാടികള്‍ ഉപേക്ഷിക്കില്ലെന്നും താരം വ്യക്തമാക്കി.
മൂന്നും നാലും മാസം തുടര്‍ച്ചയായി മാറി നിന്നുള്ള സിനിമ അഭിനയം താന്‍ പൂര്‍ണമായി ഒഴിവാക്കുകയാണ് എന്ന് പറഞ്ഞ മുകേഷ് പക്ഷെ ടിവി ഷോകളില്‍ സജീവമായി തുടരുമെന്നും പറഞ്ഞു.
‘ജനങ്ങളും ജനകീയ പ്രശ്‌നങ്ങളുമായി നിരന്തരം ബന്ധപ്പെടാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സിനിമ ഷൂട്ടിങ്ങിനുവേണ്ടി രണ്ടോ മൂന്നോ മാസം കൊല്ലത്തു നിന്നും മാറി നില്‍ക്കാന്‍ സാധിക്കില്ല. ഇതാണ് തന്റെ അഭിനയത്തിന് അര്‍ദ്ധവിരാമമിടാനുള്ള കാരണം’മുകേഷ് പറഞ്ഞു.
‘ടിവി ഷോ എന്റെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് ഷൂട്ട് ചെയ്യാന്‍ കഴിയുന്നതാണ്. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പം രണ്ടോ മൂന്നോ മണിക്കൂര്‍ ഷൂട്ടിനു മാറ്റി വച്ചാല്‍ കാര്യം നടക്കും. അഭിനയത്തോടൊപ്പം രാഷ്ട്രീയവും കൊണ്ട് നടന്ന ഒ മാധവന്റെ മകനാണ് താന്‍’.മുകേഷ് കൂട്ടി ചേര്‍ത്തു.
എംഎല് എയും മന്ത്രിയും ആയിരിക്കെ തന്നെ അഭിനയിച്ച ഗണേശിന്റെ മാതൃക തന്റെ മുന്‍പിലുണ്ടെന്നും . രാത്രി മുഴുവന്‍ നാടകവും പകല്‍ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തി 18 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് പ്രസിഡന്റായ വ്യക്തിയാണ് തന്റെ അച്ഛന്‍ ഒ മാധവനെന്നും മുകേഷ് ഓര്‍മിപ്പിച്ചു.