കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ വ്യാജസിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കത്തുകാരന്‍ കള്ളന്തോട് ഹൈദ്രോസ് തങ്ങളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. കുഞ്ഞിന്റെ പിതാവിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മുക്കം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്നത് തടഞ്ഞെന്നു കാട്ടി ആശുപത്രിയിലെ നഴ്സ് നല്‍കിയ പരാതിയിലാണ് തങ്ങളെയും കുഞ്ഞിന്റെ പിതാവ് അബൂബക്കറിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതില്‍ നിന്ന് നഴ്സിനെയും കുഞ്ഞിന്റെ അമ്മയെയും തടഞ്ഞത് ഹൈദ്രോസ് തങ്ങള്‍ നിര്‍ദേശിച്ച പ്രകാരമായിരുന്നു.
അഞ്ച് ബാങ്ക് വിളിക്കുന്ന സമയം പിന്നിട്ട ശേഷം മാത്രം മുലപ്പാല്‍ കൊടുത്താല്‍ മതിയെന്നു തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നു അബൂബക്കര്‍ പറയുകയും ചെയ്തു. പൊലീസ് വന്നിട്ടു പോലും ഇയാള്‍ അടങ്ങിയില്ല. മുലപ്പാല്‍ നല്‍കാന്‍ ആവശ്യപ്പെട്ട നഴ്സ് അടക്കമുള്ളവരെ പിതാവ് തടയുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് മുക്കം സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞിന് ആദ്യ മുലപ്പാല്‍ കൊടുക്കാന്‍ പിതാവ് വിസമ്മതിച്ചു. അഞ്ച് ബാങ്ക് വിളി പൂര്‍ത്തിയായതിന് ശേഷമേ മുലപ്പാല്‍ നല്‍കാനാവൂ എന്നായിരുന്നു പിതാവിന്റെ നിലപാട്.
സംഭവം വിവാദമായതോടെ അതിനിടെ സംഭവത്തില്‍ തനിക്ക് പങ്കില്ളെന്നെ തരത്തിലുള്ള വാദവുമായി ഹൈദ്രോസ് തങ്ങള്‍ രംഗത്തത്തെിയിരുന്നു. തനിക്ക് ഓരോ സമയങ്ങളായി കിട്ടുന്ന വെളിപാടുകളാണ് ഇങ്ങനെ പറയുന്നതെന്നും ഇതിന് ശാസ്ത്രവുമായി ബന്ധമില്ലെന്നും വിശ്വസിക്കുന്നവര്‍ മാത്രം വിശ്വസിച്ചാല്‍ മതിയെന്നുമാണ് തങ്ങളുടെ നിലപാട്. ഈ വിഷയത്തില്‍ സംശയം പ്രകടിപ്പിച്ച ഒരാളുമായി ഹൈദ്രാസ് തങ്ങള്‍ നടത്തുന്ന ഫോണ്‍ സംഭാഷണം ഇപ്പോള്‍ വാട്സാപ്പിലൊക്കെ പ്രചരിക്കുന്നുണ്ട്.
മുലകുടിയുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിധിയെന്താണ് ചോദിക്കുമ്പോള്‍, നാല് ബാങ്ക് കഴിഞ്ഞ ശേഷമാണ് മുലപ്പാല്‍ കൊടുക്കാന്‍ പാടുള്ളുവെന്ന് ഹൈദ്രാസ് തങ്ങള്‍ പറയുന്നത് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. കുട്ടി മരിച്ചുപോകുന്ന അവസ്ഥ വരെ ഉണ്ടായിരുന്നെന്ന് പറഞ്ഞപ്പോള്‍ അഞ്ച് ബാങ്ക് എന്ന് താന്‍ തീര്‍ത്ത് പറഞ്ഞില്ലന്നെും കുട്ടി ജനിച്ചയുടനെ പാല്‍ ഉണ്ടാകില്ളെന്നും പ്രസവിച്ച പെണ്ണിന്റെ ക്ഷീണം മാറാനാണ് ബാങ്ക് വിളികള്‍ക്ക് ശേഷംമാത്രം മുലപ്പാല്‍ കൊടുക്കാന്‍ നിര്‍ദേശിച്ചതെന്നും തങ്ങള്‍ പറയുന്നു.