ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പ്: എല്ലാ പ്രതികളെയും പൊലീസ് പിടികൂടി, എല്ലാവരും അസം സ്വദേശികൾ

കൊച്ചി: ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പ് കേസിൽ എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. അസമുകാരായ മൂന്നു പേർ കൂടിയാണ് ഇന്ന് പൊലീസിൻ്റെ പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് മൂന്നു പേരെ ചാലക്കുടി പൊലീസ് പിടികൂടിയത്. ഇവരെ ചാലക്കുടി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. കേസിൽ ട്രെയിൻ തട്ടി പരിക്കേറ്റ അസം സ്വദേശി അബ്ദുൾ സലാമിനെ പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് ഇന്ന് പുല‍ര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്നാണ് കൂട്ടാളികളെ കുറിച്ച് വിവരം ലഭിച്ചത്. പരിക്കേറ്റ അബ്ദുൾ സലാമിനെ ആശുപത്രിയിലാക്കി പ്രതികളായ മറ്റു മൂന്നുപേർ കടന്നുകളയുകയായിരുന്നു. ഡിസ്ചാർജ് ആകുന്ന മുറയ്ക്ക് സലാമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

തട്ടിയെടുത്ത പണം മറ്റുള്ളവർ കൊണ്ടുപോയെന്നാണ് പിടിയിലായ സലാം മൊഴി നൽകിയത്. സ്വർണ്ണം നൽകാമെന്ന് പറഞ്ഞ് നാദാപുരം സ്വദേശികളിൽ നിന്ന് 4 ലക്ഷം തട്ടിപ്പറിച്ചാണ് സംഘം ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാളത്തിലൂടെ ഓടിയത്. ഇതുവഴി വന്ന ട്രെയിൻ തട്ടി ഒരാൾ പുഴയിൽ വീണു. മറ്റുള്ളവ‍ര്‍ പുഴയിലേക്ക് എടുത്തുചാടിയിരുന്നു.  ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്‍റെയും പണം നഷ്ടപ്പെട്ടവരുടെ പരാതിയിലുമാണ് നീക്കം.. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതികളാണെന്ന് വ്യക്തമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top