മുക്ത അമ്മയാകുന്നു; ആഘോഷങ്ങള്‍ തുടങ്ങി

അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് നടി മുക്ത,അത് കൊണ്ട് തന്നെ ഇത്തവണത്തെ ഈസ്റ്റര്‍ ആഘോഷവും ഉഷാറായി. നാല് മാസം കൂടി കഴിഞ്ഞാല്‍ മുക്ത അമ്മയാകും.

പാലാരിവട്ടത്തെ മുക്തയുടെ വീട്ടിലായിരുന്നു ആഘോഷം. ഭര്‍തൃസഹോദരിയും ഗായികയുമായ റിമി ടോമിയും കുടുംബവുമെല്ലാം ആഘോഷത്തില്‍ പങ്കെടുക്കാന്‍ പാലാരിവട്ടത്ത് എത്തി. ഇത്തവണത്തെ വലിയ നൊയമ്പും കുഞ്ഞുവാവയ്ക്ക് വേണ്ടിയുള്ളതായിരുന്നു. മുക്ത മാത്രമല്ല, വീട്ടില്‍ എല്ലാവരും നൊയമ്പെടുത്തത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് വേണ്ടിയായിരുന്നു.muktha

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2015 ആഗസ്റ്റ് 23 നായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം. മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച മുക്ത ഒരു നര്‍ത്തകി കൂടിയാണ്. ആര്യ നായകനായെത്തിയ തമിഴ്ചിത്രം വി.എസ്.ഒ.പിയാണ് മുക്തയുടേതായി അവസാനം പുറത്തിറങ്ങിയചിത്രം.

Top