പല പ്രമുരെയും മരിക്കാതെ കൊല്ലുകയും വിവാഹം വേര്‍പ്പെടുത്തുകയും ചെയത് സോഷ്യല്‍ മീഡിയയുടെ മറ്റൊരു പ്രചാരണമാമോ ഉണ്ണിമുകുന്ദന്റെയും സനുഷയുടെയും വിവാഹം. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ഉള്‍പ്പെടെയാണ് വാട്സാപ്പില്‍ വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍, ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ജീവിച്ചിരിക്കുന്ന പ്രമുഖരെ കൊല്ലുകയും നിരവധി താരങ്ങളുടെ വിവാഹവും വിവാഹമോചനങ്ങളും നിശ്ചയിക്കുകയും ചെയ്തിട്ടുള്ള സോഷ്യല്‍ മീഡിയയാണ് സനുഷയുടെയും ഉണ്ണമുകുന്ദന്റെയും വിവാഹവാര്‍ത്തയ്ക്കു പിന്നില്‍. അത് കൊണ്ട് തന്നെ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് ഇവര്‍ തന്നെ പറയേണ്ടിവരും.
നവാഗതനായ സാജന് സംവിധാനം ചെയ്യുന്ന ‘ഒരു മുറൈ വന്തു പാത്തായ’ എന്ന ചിത്രത്തില്‍ സനുഷ ഉണ്ണിമുകുന്ദന്റെ നായികയാകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിവാഹ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിരിക്കുന്നത്.