കൊച്ചി :മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനിലെ കൂട്ട ആത്മഹത്യയുടെ രഹസ്യം പുറത്ത് .മൂത്തമകള്‍ ജ്യോതിലക്ഷ്മിയുടെ പ്രണയത്തെ അംഗീകരിക്കാത്തതിനാല്‍ അച്ഛന്‍ നിശ്ചയിച്ച വിവാഹം എതിര്‍ത്തു ബാഗുമെടുത്തു ജ്യോതിലക്ഷ്മി കാമുകനൊപ്പം പോയതിലുള്ള അപമാനഭാരത്താല്‍ ഭാര്യയേയും ഇളയ മകളേയും ഒപ്പം കൂട്ടി ട്രയിനിനു മുന്നില്‍ ചാടി ആദ്മഹത്യ ചെയ്തു. . ഇവരുടേത് ആത്മഹത്യാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ വെള്ളൂര്‍ ഇറുമ്പയത്തു താമസിക്കുന്ന ഉദയംപേരൂര്‍ ആമേട ഞാറ്റിയേല്‍ സച്ചിദാനന്ദന്‍ (50), ഭാര്യ സുജാത (45), മകള്‍ ശ്രീലക്ഷ്മി (23) എന്നിവരാണു മരിച്ചത്. മൂത്ത മകള്‍ ജ്യോതിലക്ഷ്മിയുടെ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇതിന് കാരണം. അച്ചനും അമ്മയും നിശ്ചയിച്ച വിവാഹം ജ്യോതിലക്ഷ്മിക്ക് സമ്മതമായിരുന്നില്ല. കാമുകനെ വിവാഹം കഴിക്കുമെന്ന ഉറച്ച നിലപാടുമായി ജ്യോതി ലക്ഷ്മി വീട്ടില്‍ നിന്ന് ഇറങ്ങി പോയതാണ് കൂട്ട ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.
ഇന്നലെ രാത്രി പത്തോടെ കൊച്ചുവേളി ഗുവാഹത്തി ട്രെയിനിന് മുന്നില്‍ ചാടിയാണ് സച്ചിദാനന്ദനും ഭാര്യയും ഇളയമകളും മരിച്ചത്. റെയില്‍വേ സ്റ്റേഷനു സമീപം തന്നെയായിരുന്നു അപകടം. രണ്ട് വര്‍ഷം മുന്‍പാണു സച്ചിദാനന്ദനും കുടുംബവും വെള്ളൂരിലെ ഇറുമ്പയത്തേക്കു താമസം മാറ്റിയത്. രണ്ട് ദിവസമായി മുത്തമകള്‍ ജ്യോതി ലക്ഷ്മിയുമായി അടുത്ത അഭിപ്രായ ഭിന്നതയിലായിരുന്നു ഇവര്‍. ഇന്‍പോര്‍ക്കിലെ ജീവനക്കാരിയാണ് ജ്യോതിലക്ഷ്മി. ഇവര്‍ക്ക് വീട്ടിനടത്തുള്ള യുവാവുമായി പ്രണയുമുണ്ടായിരുന്നു. എന്നാല്‍ സ്വന്തമായി ജോലിയില്ലാത്ത ഈ യുവാവിനെ മകള്‍ വിവാഹം ചെയ്ുന്നതിനെ സച്ചിദാനന്ദന്‍ എതിര്‍ത്തു. ഒരു കാരണവശാലം സമ്മതിക്കില്ലെന്നും വ്യക്തമാക്കി.
ഇതിനിടെയില്‍ മറ്റൊരു യുവാവുമായി വിവാഹം സച്ചിദാനന്ദന്‍ ഉറപ്പിക്കുകയും ചെയ്തു. വിവാഹ നിശ്ചയത്തിനുള്ള തീയതിയും കുറിച്ചു. ഇതോടെ ജ്യോതിലക്ഷ്മി എതിര്‍പ്പ് ശക്തമാക്കി. നിശ്ചയത്തിന് സമ്മതിക്കില്ലെന്നും പറഞ്ഞു. രണ്ട് ദിവസമായി ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വീട്ടിലുണ്ടായിരുന്നു. ഇന്നലെ വൈകിട്ടും അച്ഛനും മകളും വഴക്കിട്ടു. കാമുകനെ മാത്രമേ വിവാഹം കഴിക്കൂവെന്ന് വ്യക്തമാക്കി ജ്യോതിലക്ഷ്മി ബാഗുമായി വീടുവിട്ടിറങ്ങി. പിറകെ സച്ചിദാനന്ദനും ഭാര്യയും. മകളെ അനുനയിപ്പിച്ച് കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാമുകനൊപ്പം ജ്യോതിലക്ഷ്മി പോയി. ഇതോടെ വീട്ടില്‍ മടങ്ങിയെത്തിയ സച്ചിദാനന്ദനും ഭാര്യയും ഇളയമകളുമായി വീടുവിട്ടിറങ്ങുകയായിരുന്നു. പിന്നീടായിരുന്നു ആത്മഹത്യ.
താന്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയാലുള്ള മാനഹാനിയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഇന്നലെ വീട് വിട്ടു പോയ മൂത്തമകള്‍ കാമുകനൊപ്പമുണ്ടെന്നാണ് സൂചന. ഈ കുട്ടിയെ കണ്ടെത്താന്‍ കുടുംബക്കാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അച്ഛന്റേയും അമ്മയുടേയും സഹോദരിയുടേയും മരണം ഈ കുട്ടി അറിഞ്ഞതിന്റെ സൂചന ബന്ധുക്കള്‍ക്ക് കിട്ടിയിട്ടുണ്ട്. ഈ കുട്ടി എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന ഭയവും ബന്ധുക്കള്‍ക്കുണ്ട്. കാമുകന്റെ വീട്ടുകാരുമായി നിരന്തര ആശയ വിനിമയം നടത്തുകയാണ്. ചേര്‍ത്തല സ്വദേശിയുമായാണ് ജ്യോതി ലക്ഷ്മിയുടെ വിവാഹം സച്ചിദാനന്ദന്‍ നിശ്ചയിച്ചിരുന്നത്.
കൊച്ചി ഉദയംപേരൂരാണ് സച്ചിദാനന്ദന്റെ കുടുംബവീട്. രണ്ട് വര്‍ഷം മുമ്പാണ് കോട്ടയം ജില്ലയിലെ വെള്ളൂര്‍ ഇറുമ്പയത്തേക്ക് താമസം മാറ്റിയത് ഈ വീടിനടുത്തുള്ള യുവാവുമായാണ് ജ്യോതിലക്ഷ്മി പ്രണയത്തിലായത്. ബിഎസ്എസി കമ്പ്യൂട്ടര്‍ സയന്‍സ് പാസായ ശേഷമാണ് ജ്യോതി ലക്ഷ്മി ഇന്‍ഫോസിസില്‍ ജോലിക്ക് കയറിയത്. അടുത്തയാഴ്ചയായണ് ജ്യോതിലക്ഷ്മിയുടെ വിവാഹ നിശ്ചയം നടക്കേണ്ടിയിരുന്നത്. ചേര്‍ത്തല സ്വദേശിയുമായാണ് വിവാഹം ഉറപ്പിക്കാന്‍ സച്ചിദാനന്ദന്‍ തീരുമാനിച്ചിരുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കില്ലെന്ന ജ്യോതിലക്ഷ്മിയുടെ നിലപാടാണ് വീട്ടിലെ തര്‍ക്കങ്ങള്‍ക്ക് കാരണം. ഈ വിഷയം ബന്ധുക്കള്‍ക്കും അറിയാമായിരുന്നു.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/