കണ്ണൂര്‍ :കണ്ണൂരില്‍ ഇരുപത്തിരണ്ട് ദിവസം പ്രായമായ കുഞ്ഞിനെ മുലകൊടുത്ത് കൊലപ്പെടുത്തിയ അമ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് . ഗര്‍ഭത്തിനുത്തരവാദിത്വം ഭര്‍ത്താവിന്റെ പിതാവില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചതായും യുവതിയുടെ മൊഴി ..യുവതിയുടെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ വളപട്ടണം പോലീസ് .
ഗള്‍ഫിലുള്ള ഭര്‍ത്താവിന് കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം.അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍ ഹൗസില്‍ നമിത(33)യെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറു മണിക്കാണ് 21 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. നമിതയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. കഴിഞ്ഞ ജനുവരിയില്‍ നാട്ടില്‍ വന്ന് ഫെബ്രുവരിയില്‍ ഗള്‍ഫിലേക്ക് മടങ്ങിയതായിരുന്നു. മേയ് ആദ്യമാണ് നമിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വയറുവേദനയെന്ന വ്യാജേന സ്വന്തം വീട്ടിലേക്ക് മടങ്ങുകയും അവിടെനിന്നും പ്രസവത്തിന് ആശുപത്രിയില്‍ പോകുകയുമായിരുന്നു.
എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്നും ഇയാളുടെ സുഹൃത്തിനെ സംശയമുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍തൃപിതാവാണ് ഉത്തരവാദിയെന്ന് യുവതി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ കള്ളിവെളിച്ചത്താകുമെന്ന് ഭയന്ന് നമിത കുഞ്ഞിനെ കൊല്ലുകയായിരുന്നു. നമിതയുടെ പത്ത് വയസുള്ള ആദ്യ കുട്ടിക്ക് ജന്മം നല്‍കിയപ്പോള്‍ കുട്ടിക്ക് മുലപ്പാല് കൊടുക്കുമ്പോള്‍ കുഞ്ഞിന്റെ മൂക്കും വായയും അടഞ്ഞുപോകാതെ ശ്രദ്ധിക്കണമെന്ന് മറ്റുള്ളവര്‍ ഉപദേശിച്ചിരുന്നു. ഇത് മനസ്സിലാക്കിയ നമിത പാലു കൊടുത്തപ്പോള്‍ തുണി മുഖത്തിട്ട് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പാലുകൊടുത്തപ്പോള്‍ കുഞ്ഞ്ശ്വാസം മുട്ടി മരിച്ചുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയുള്ളുവെന്ന് നമിത കരുതി. എന്നാല്‍ അഞ്ച് ദിവസം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവും ഭര്‍തൃബന്ധുക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. സ്ഥലത്തെത്തിയ കണ്ണൂര്‍ ഡിെവെ.എസ്.പി പി.സദാനന്ദന്‍ മൃതദേഹം പരിശോധന നടത്തിയപ്പോള്‍ കൊലയാണെന്ന സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നമിതയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്.