മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു. വ്യാഴാഴ്ച രാവിലെ പക്മോഡിയയിലെ ജെജെ നഗറിന് സമീപത്താണ് കെട്ടിടം തകര്‍ന്നുവീണത്. മുംബൈയിലെ തിരക്കേറിയ ദക്ഷിണ മുംബൈയിലെ ബേണ്ടി ബസാറിലാണ് സംഭവം. ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച മെട്രോപൊളിറ്റന്‍ നഗരത്തില്‍ വര്‍ഷ നഗറിലെ വിക്രോളിയിലും കെട്ടിടം തകര്‍ന്നുവീണിരുന്നു. അപകടത്തില്‍ ഒരാള്‍ കൊലപ്പെടുകയും ചെയ്തിരുന്നു. ഒരേ ദിവസം വ്യത്യസ്ഥ സംഭവങ്ങളില്‍ രണ്ട് പേരാണ് മരിച്ചത്. മുംബൈയില്‍ രണ്ട് ദിവസങ്ങളായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് അപകടമുണ്ടാകുന്നത്.
Tags: mumbai bulding collapses