മുംബൈയിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഡോംബിവലി ഹൗസിംഗ് സൊസൈറ്റിക്കു സമീപമാണ് സംഭവം. മാലിന്യം നീക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൊസൈറ്റിയിലെ താമസക്കാരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സ്ഥലത്തെ സിസിടിവി കാമറ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.
Tags: mumbai child murder