ബുര്‍ഖ ധരിച്ച് ടെന്നീസ് കളിക്കാന്‍ തയ്യാറായില്ലെങ്കില്‍ സാനിയമിര്‍സ കളിഅവസാനിപ്പിക്കണം; സാനിയ മിര്‍സയുടെ വസ്ത്രധാരണത്തിനെതിരെ ഡല്‍ഹി ഇമാം

മുംബൈ: ടെന്നീസ് താരം സാനിയ മിര്‍സയുടെ വസ്ത്ര ധാരണത്തിനെതിരെ മുംബൈ ഇമാം. സാനിയയുടെ വസ്ത്രരീതി ഇസ്ലാമികമല്ലെന്നും ഇസ്ലാമികമായി വസ്ത്രം ധരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കളി നിര്‍ത്തണമെന്നുമാണു ഇമാം സാജിദ് റാഷിദ് അഭിപ്രായപ്പെട്ടത്. ഇസ്ലാമിക വിരുദ്ധമായാണ് സാനിയ വസ്ത്രം ധരിക്കുന്നത്. അവര്‍ ബുര്‍ഖ ധരിക്കണം. ബുര്‍ഖ ഒഴിവാക്കിയാലേ ടെന്നീസ് കളിക്കാന്‍ പറ്റൂ എന്നാണെങ്കില്‍ സ്ത്രീകള്‍ അത്തരം കളിയില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും സാജിദ് പറഞ്ഞു.

ഫതഹ് കാ ഫത്വ എന്ന ടെലിവിഷന്‍ പരിപാടിയിലാണു വിവാദ പരാമര്‍ശം. ‘സാനിയ മിര്‍സയുടെ വസ്ത്രരീതി നിയമപരമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇത് ലൈംഗികത ഉണര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇസ്ലാമിക വിരുദ്ധവുമാണ്’-റാഷിദ് പറഞ്ഞു. എല്ലാ മുസ്ലിം സ്ത്രീകളും ബുര്‍ഖ ധരിക്കണോ എന്ന വിഷയത്തിലായിരുന്നു സ്വകാര്യ ചാനലിലെ ചര്‍ച്ച.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാനിയ മിര്‍സയുടെ വസ്ത്രധാരണത്തിനെതിരെ മുമ്പും വിമര്‍ശനവുമായി മതാനുകൂലികള്‍ രംഗത്തെത്തിയിരുന്നു. ചിലര്‍ ഉപദേശവും മറ്റു ചിലര്‍ ഭീഷണിയുമാണ് മുഴക്കിയിരുന്നത്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കു നേരെ ഓണ്‍ലൈന്‍ സദാചാരവാദികള്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു ടെന്നിസ് സുന്ദരി സാനിയ മിര്‍സയ്ക്കു വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ മതമൗലികവാദികളുടെ അധിക്ഷേപം കേള്‍ക്കേണ്ടി വന്നത്.

‘ഇവിടത്തെ ജീവിതം താല്‍ക്കാലികമാണ്. മരണത്തിനുശേഷമാണു യഥാര്‍ഥ ജീവിതം. അതു മറന്നു വസ്ത്രം ധരിക്കരുതെ’ന്നായിരുന്നു ഇവരുടെ ഉപദേശം. രണ്ടാഴ്ച മുമ്പ് ഭാര്യയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണു മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണവുമായി മതമൗലിക വാദികള്‍ എത്തിയത്. ഷമിയുടെ ഭാര്യ ഹിജാബ് ധരിക്കാത്തതായിരുന്നു പ്രകോപനകാരണം. ഇതിനെ വെല്ലുവിളിച്ചു ഭാര്യയുടെ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ഷമി. ഇതിനു പിന്നാലെയാണ് ഉപദേശവും ഭീഷണിയുമായി മതമൗലിക വാദികള്‍ സാനിയക്കു പുറകെ എത്തിയിരിക്കുന്നത്.

Top