പണം നല്‍കിയില്ല; പെണ്‍കുട്ടിയെ ട്രെയിനില്‍നിന്നും വലിച്ചെറിഞ്ഞു

പണം നല്‍കാത്തതിനെ തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലാ സ്റ്റേഷന് അടുത്തുള്ള വിരാര്‍ റെയില്‍വെ സ്‌റ്റേഷനില്‍വെച്ചായിരുന്നു സംഭവം. പരിക്കേറ്റ കോമള്‍ ചവാന്‍ എന്ന പത്തൊമ്പതുകാരി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെസ്റ്റേണ്‍ ലൈനില്‍നിന്നും നലോസൊപാരയിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു പെണ്‍കുട്ടി. വനിതാ കമ്പാട്ടുമെന്റില്‍ ഇവര്‍ തനിച്ചാണ് ഉണ്ടായിരുന്നത്. രാത്രി 9.15ഓടെ കമ്പാര്‍ട്ടുമെന്റിലെത്തിയ ആള്‍ കോമളിനോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നിഷേധിച്ചതോടെ ഇവരെ ആക്രമിക്കുകയും പുറത്തേക്കെറിയുകയും ചെയ്തു. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവര്‍ കോമളിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിനുശേഷം അക്രമി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. സംഭവത്തില്‍ റെയില്‍വെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെ പിടികൂടാനായി പോലീസിന്റെ വിവിധ സംഘങ്ങള്‍ അന്വേഷണം ആരംഭിച്ചു. വാശി ഡിവിഷണല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിപി താവദെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Top