റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 15 മരണം; 30 പേര്‍ക്ക് പരിക്ക്

മുംബൈയില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ എല്‍ഫിന്‍സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 10. 30 നായിരുന്നു സംഭവം. ശക്തമായ മഴയെത്തുടര്‍ന്ന് പാലത്തില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്നാണ് സംഭവം. 15 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചകായി കെഇഎം സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ ബംഗര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Top