മുംബൈ മോഡലിനെ കൊലപ്പെടുത്തിയത് 6,000 രൂപയ്ക്കുവേണ്ടി

മുംബൈ: പ്രമുഖ മുംബൈ മോഡല്‍ കൃതിക ചൗധരിയെ കൊലപ്പെടുത്തിയത് 6,000 രൂപയ്ക്കുവേണ്ടിയാണെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ രണ്ടു പ്രതികളാണ് പോലീസ് പിടിയിലായത്. ജൂണ്‍ 12ന് അന്ധേരിയിലെ വസതിയില്‍ കൃതികയെ കൊലപ്പെടുത്തിയതായി കണ്ടശേഷം ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍.

നലോസൊപാര സ്വദേശി ഷക്കീല്‍ നസീം ഖാന്‍(33), ഗോവണ്ടി സ്വദേശി ബസുദാസ് മക്മലാല്‍(40) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രഥാന പ്രതിയായ നസീം ഖാന്‍ മയക്കുമരുന്ന് വില്‍പനക്കാരനാണ്. ഇതുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം മുന്‍പ് ജയിലില്‍ ഉണ്ടായിരുന്നു. കൃതികയ്ക്ക് മയക്കുമരുന്ന് നല്‍കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൃതിക എംഡി, മ്യോ മ്യോ തുടങ്ങിയ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നു എന്നാണ് സൂചന. കഴിഞ്ഞവര്‍ഷം നസീമിന്‍ പക്കലില്‍ നിന്നും കൃതിക മയക്കുമരുന്ന് വാങ്ങിയിരുന്നു. ഇതിന് 6,000 രൂപ നല്‍കാനുണ്ട്. ഈ പണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സംഭവദിവസം പ്രതികള്‍ പണത്തിനുവേണ്ടി കൃതികയുടെ താമസസ്ഥലത്തെത്തി. എന്നാല്‍, പണം നല്‍കാന്‍ കൃതിക ഒരുക്കമായിരുന്നില്ല. ഇതുസംബന്ധിച്ച് ഇരുവരും വാക്കേറ്റം നടക്കവെ മോഡലിനെ ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മുറിയില്‍ കൃതിക മരിച്ചുകിടന്നത് ദിവസങ്ങള്‍ക്കുശേഷമാണ് പുറത്തറിയുന്നത്.

Top