മൂന്നാറിലെ സമരനായകനായ ഡിവൈഎസ്പിക്കു മാറ്റം: പകരം മെറിന്‍ ജോസഫ്; മാറ്റം തോട്ടം മാഫിയയുടെ സമ്മര്‍ദത്തെ തുടര്‍ന്നെന്നു സൂചന

മൂന്നാര്‍: തോട്ടംതൊഴിലാളിസമരം സമാധാനപരമായി കൈകാര്യംചെയ്ത് ജനപ്രിയനായി മാറിയ ഡിവൈ.എസ്.പി.ക്ക് സ്ഥലംമാറ്റം. മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ബി.പ്രഫുല്ലചന്ദ്രനെയാണ് മൂവാറ്റുപുഴയിലേക്കു മാറ്റിയത്. പകരം തിരുവനന്തപുരം എ.സി.പി. മെറിന്‍ ജോസഫിന് മൂന്നാര്‍ എ.എസ്. പിയായി ചുമതല നല്‍കി. തോട്ടം തൊഴിലാളി സമരം നിര്‍ണായകമായ വിജയത്തില്‍ എത്തിക്കുന്നതിനു പിന്നില്‍ പൊലീസിന്റെ പങ്കുണ്ടായിരുന്നു. എന്നാല്‍, സമരം രണ്ടാം ഘട്ടത്തിലേയ്ക്കു കടക്കുമ്പോള്‍ ഡിവൈഎസ്പിയെ സ്ഥലം മാറ്റിയതിനു പിന്നില്‍ പലരും ദൂരൂഹത സംശയിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് സമരത്തിനിടെ പോലീസുകാരനെക്കൊണ്ട് കുട പിടിപ്പിച്ചതിനെത്തുടര്‍ന്ന് വിവാദത്തിലായിരുന്നു മെറിന്‍ ജോസഫ്. മുമ്പ് നടന്‍ നിവിന്‍ പോളിക്കൊപ്പം നിന്ന്, ഹൈബി ഈഡന്‍ എം.എല്‍.എ.യെക്കൊണ്ട് ഫോട്ടോ എടുപ്പിച്ച സംഭവത്തിലും ഇവര്‍ക്കെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.ഡി.എച്ച്.പി. കമ്പനിയിലെ തൊഴിലാളിസ്ത്രീകള്‍ ഒമ്പതുദിവസം നടത്തിയ സമരത്തിനിടയില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാകാതെ, സമാധാനപരമായി കൈകാര്യംെചയ്ത പോലീസ് നടപടി സംസ്ഥാനതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായിരുന്നു. ഡിവൈ.എസ്.പി. പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ഇത്. എന്നാല്‍, സമരത്തിനിടെ ജി.എച്ച്.റോഡിലെ കോണ്‍ഗ്രസ് ഓഫീസിനുനേരെ ഒരുവിഭാഗം തൊഴിലാളികള്‍ നടത്തിയ ആക്രമണം തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ഇക്കാര്യത്തില്‍ പ്രാദേശികനേതാക്കള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

ഡിവൈ.എസ്.പി. പ്രഫുല്ലചന്ദ്രന് സ്ഥലംമാറ്റം; പകരം മെറിന്‍ ജോസഫ്ഭരണകക്ഷിയുടെ പാര്‍ട്ടി ഓഫീസ് എറിഞ്ഞുതകര്‍ത്തപ്പോള്‍, സംരക്ഷണം നല്‍കാന്‍ ഒരു പോലീസുകാരനെപ്പോലും കണ്ടില്ലെന്ന് അവര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ തൊപ്പി തെറിപ്പിക്കുമെന്ന് പ്രാദേശികനേതൃത്വം വെല്ലുവിളിക്കുകയും ചെയ്തിരുന്നു. സമരം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ വന്ന സ്ഥലംമാറ്റം ഇതിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു. എന്നാല്‍, മാസങ്ങള്‍ക്കുമുമ്പ് താന്‍ സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നുവെന്നും, അതിന്റെ ഭാഗമാണ് ഇതെന്നും പ്രഫുല്ലചന്ദ്രനും അറിയിച്ചു.

Top