മണിയുടെ പ്രശ്‌നം അനിയന്റെ കയ്യേറ്റം: മന്ത്രിക്കെതിരെ ആഞ്ഞടിച്ച് വിഎസിന്റെ വിശ്വസ്തൻ

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ വിഷയത്തിൽ എം.എം മണിക്കെതിരെ പൊട്ടിത്തെറിച്ച് വിഎസിന്റെ വിശ്വസ്തൻ. വിഎസിന്റെ മുൻ പഴ്‌സണൽ സ്റ്റാഫ് അംഗം എ.സുരേഷാണ് എം.എം മണിയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കു മണി തടസം നിൽക്കുന്നത് അനിയൻ ലംബോധരന്റെ കയ്യേറ്റങ്ങൾ കണ്ടെത്തിയതു മൂലമാണെന്നു സുരേഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

…മണി ആശാനെ…നിങ്ങളെഎനിഷ്ടക്കിഷ്ടമായിരിന്നു……. ..ഒന്നാം മൂന്നാർ ഒപെരെഷനിൽ ആശാൻ പറഞ്ഞ കയ്യേറ്റങ്ങൾ മുഴുവൻ സന്ദർശിച്ചു അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി ചൂണ്ടി കാണിച്ച എല്ലാ കയ്യേറ്റങ്ങളും നമ്മൾ ഒഴിപ്പിചില്ലേ .. .. മണി ആശാൻ പറഞ്ഞ സ്ഥലങ്ങൾ എല്ലാംനമ്മൾ പൊളിച്ചില്ലേ
…….അങ്ങയുടെ അനിയൻ ലംമ്പോധരൻ കയ്യേറിയ ഭൂമി കണ്ടെത്തിയതു മൂതലാണല്ലോ അങ്ങയുടെ ഈ ഹാലിളക്കം ..ആശാനെ നാട്ടു ഭാഷയിൽ പ്രസങ്ങിച്ചാൽ മാത്രം ലാളിത്യം ആവില്ല ജീവിതം …നിങ്ങൾ വെറും ആശാൻ അല്ല നിങ്ങൾ ഒരു സംഭവം തന്നെ ആണ് …എല്ലാർക്കും എല്ലാം അറിയാം…… .ആളുകളെ വെറും പൊട്ടൻ ആക്കരുത് ..ദയവു ചെയ്തു ….

Top