കഴിഞ്ഞ രണ്ട് സിനിമകളിലായി ലാലേട്ടനെ ഇടിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ ചിത്രത്തില്‍ അങ്ങനെയൊരു രംഗം പോലുമില്ലെന്നും ഷാജോണ്‍ പറഞ്ഞു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് ഷാജോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു നടന്‍ എന്ന നിലയില്‍ ഒരാശ്വാസം നല്‍കുന്ന സിനിമയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയെന്ന് കലാഭവന്‍ ഷാജോണ്‍.
ദൃശ്യം സിനിമ കഴിഞ്ഞ് പ്രേക്ഷകര്‍ക്ക് എന്നോടുള്ള ദേഷ്യം കെട്ടടങ്ങി വന്നപ്പോഴാണ് ഒപ്പം സിനിമ വരുന്നത്. ലാലേട്ടനെ ഇടിക്കുന്ന രംഗമുണ്ടെന്ന് പറഞ്ഞപാടെ പ്രിയന്‍ സാറിനോട് പറഞ്ഞു, അങ്ങനെയെങ്കില്‍ എന്നെ ആരുംവച്ചേക്കില്ലെന്ന്. അപ്പോള്‍ പ്രിയന്‍സാര്‍ പറഞ്ഞു, പേടിക്കേണ്ട ലാല്‍ തിരിച്ചടിക്കുന്നുണ്ടെന്ന്.
അങ്ങനെ സിനിമ തിയറ്ററിലെത്തി എന്നെ തല്ലുന്ന ആദ്യരംഗത്തിലെ കയ്യടി കേട്ടപ്പോഴേ മനസ്സിലായി എത്രത്തോളം ദേഷ്യം ആളുകള്‍ക്ക് ഉണ്ട് എന്നത്. ആ രണ്ടു ചിത്രവും വലിയ വിജയമായി. അല്ലെങ്കില്‍ ഇവിടെ എങ്ങനെ നില്‍ക്കാന്‍ ഞാന്‍ ഉണ്ടാകില്ല എന്നറിയാം, ഷാജോണ്‍ പറയുന്നു.
ഈ സിനിമയ്ക്ക് വേണ്ടി ജിബു ചേട്ടനും സിന്ധുച്ചേട്ടനും വിളിച്ചപ്പോള്‍ ഞാന്‍ ചോദിച്ചത് ലാലേട്ടനെ തല്ലുന്നുണ്ടോ എന്നാണ്. ഇല്ല എന്ന മറുപടി കേട്ടതോടെ വളരെ സന്തോഷമായി. ഒരു സീനാണെങ്കിലും മതി ഞാന്‍ ഈ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് അവരോട് പറഞ്ഞത്.
അങ്ങനെ ഷൂട്ടിങിനായി കോഴിക്കോടെത്തി. ലൊക്കേഷനില്‍ ചെന്നപ്പോള്‍ കുറെ കുട്ടികളും ഇതൊക്കെ കാണാന്‍ എത്തിയിട്ടുണ്ട്. അവര്‍ പറഞ്ഞു, ചേട്ടായി, ഇതില്‍ ലാലേട്ടനെ തല്ലുന്നുണ്ടോ? ഇത് കോഴിക്കോടാണേ തിരിച്ച് പോകൂല്ലാട്ടോ.. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇല്ല ഞാന്‍ അടിക്കുന്നില്ല. പിന്നെ സിനിമയിലെ രംഗമൊക്കെ കണ്ട് കഴിഞ്ഞപ്പോഴാണ് അവരൊന്ന് ചിരിക്കാന്‍ തുടങ്ങിയത്.
ലാലേട്ടന്റെ രണ്ട് സൂപ്പര്‍ഹിറ്റുകളില്‍ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഈ സിനിമയും അതുപോലെയാകും എന്ന് ഉറപ്പുണ്ട്. എല്ലാവര്‍ക്കും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന നല്ല മനസ്സുള്ള ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ഒരുക്കുന്ന സിനിമയാണ് ഇത്. നിങ്ങളുടെ എല്ലാ പിന്തുണയും പ്രോത്സാഹനവും ഒപ്പമുണ്ടാകണമെന്നും ഷാജോണ്‍ പറഞ്ഞു.