
ലോ അക്കാഡമി വിഷയത്തില്‍ നിരാഹാരം കിടക്കുന്ന ബിജെപി നേതാവ് മുരളീധരന്‍ സമരത്തിനിടയ്ക്ക് കാറില്‍ കറിപ്പോകുന്നതിന്റെ വീഡിയോ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മുരളീധരന്‍ ആഹാരം കഴിക്കാനും വിശ്രമിക്കാനുമാണ് പോയതെന്ന രീതിയിലാണ് ഇടത് അനുഭാവികളും മറ്റും അത് പ്രചരിപ്പിക്കുന്നത്. എന്നാല്‍ കെ. സുരേന്ദ്രന്‍ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പ്രചാരണങ്ങളെ അമേദ്യ ജല്‍പ്പനമാണിതെന്നാണ് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആക്ഷേപിക്കുന്നത്. ദേശാഭിമാനി എഡിറ്റര്‍ പി.എം. മനോജിനെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. മുരളീധരന്‍ ശൗചകര്‍മ്മത്തിന് പോയതാണെന്നും അദ്ദേഹത്തിനുള്ള സത്യസന്ധതയുടെ ആയിരത്തിലൊന്ന് സിപിഎം നേതാക്കള്‍ക്കില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.
സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഏററവും മിതമായ വാക്കുപയോഗിച്ചാല്‍ പി. എം. മനോജ് നടത്തുന്നതിനെ അമേദ്യജല്‍പ്പനം എന്നാണ് പറയേണ്ടത്. ദേശാഭിമാനിയുടെ നിലവാരത്തിന് പററിയ എഡിററര്‍ തന്നെ. വി. മുരളീധരന്രെ ഇന്റഗ്രിററിയുടെ ആയിരത്തിലൊന്ന് മനോജിന്റെ നേതാക്കള്‍ക്കുണ്ടായിരുന്നെങ്കില്‍ കേരളത്തിന് ഈ ഗതി വരുമായിരുന്നില്ല. ശിവദാസമേനോന്രെ ചോര മുഖത്തു വാരിപ്പൂശി സമരാഭാസം നടത്തിയ അഖിലേന്ത്യാപ്രസിഡന്റിന്റെ പാരമ്പര്യം നിങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണ്. ലോ അക്കാദമി സമരം വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടല്ലേ. ഇനി ഒരുപാട് വെള്ളം കുടിക്കും. മുരളീധരന്‍ ശൗചകര്‍മ്മത്തിന് പോകുന്നതിന്രെ ചിത്രമെടുത്ത് പ്രചാരണം നടത്തേണ്ട നിലയിലായല്ലോ വിപ്‌ളവപാര്‍ട്ടിയുടെ ആസ്ഥാന ഗായകസംഘം.