ന്യൂഡൽഹി: ദുബായിൽ നടക്കുന്ന അബുദബി ഡയലോഗിന്‍റെ ഭാഗമായുള്ള ആറാമത് മന്ത്രിതല ചർച്ചയിൽ ഇന്ത്യൻ സംഘത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നയിക്കും. നാളെയും മറ്റന്നാളുമാണ്(ഒക്ടോബർ 26,27) അബുദബി ഡയലോഗ്. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ കരാർ തൊഴിലാളികളെ സംഘടിപ്പിക്കൽ, അവരുടെ അനുഭവങ്ങൾ പങ്കിടൽ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉറപ്പാക്കൽ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള വേദിയാണ് അബുദബി ഡയലോഗ്. തൊഴിൽ മേഖലയിൽ പ്രാദേശിക സഹകരണം സുഗമമാക്കുന്നതിനുള്ള വേദികൂടിയാണിത്. ഗൾഫ് മേഖലയിലെ മുഖ്യ തൊഴിൽദാതാക്കളായ ആറ് രാജ്യങ്ങൾ ഉൾപ്പെടെ പതിനെട്ട് രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. ദുബായ് സന്ദർശനത്തിന്‍റെ ഭാഗമായി മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും വിദേശകാര്യ സഹമന്ത്രി കൂടികാഴ്ച നടത്തും. ദുബായ് എക്സ്പോയും അദ്ദേഹം സന്ദർശിക്കും.
അബുദബി ഡയലോഗ് ; ഇന്ത്യൻ സംഘത്തെ കേന്ദ്ര മന്ത്രി വി.മുരളീധരൻ നയിക്കും.
Tags: Muraleedharan V