സിനിമ നിരോധിച്ച് പ്രാര്‍ത്ഥാനാ സംഘങ്ങള്‍ ആരംഭിക്കട്ടെയെന്ന് നടന്‍ മുരളിഗോപി. ന്യൂജനറേഷന്‍ സിനിമകള്‍ക്കെതിരെ പോലീസ് മേധാവിയുടെ വിമര്‍ശനത്തിനാണ് മറുപടിയായാണ് മുരളി ഗോപി രംഗത്തെത്തിയത്. സിനിമയാണ് സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും മറ്റും ഉത്തരവാദി എങ്കില്‍ അത് നിരോധിച്ച് പ്രാര്‍ഥനസംഘങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കൂ എന്നാണ് ഫേയ്‌സ ് ബുക്കിലൂടെ അദ്ദേഹം മറുപടി നല്‍കിയത്.
‘ അതെ സിനിമയാണ് ഈ ചുറ്റുപാടില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്കൊക്കെ ഉത്തരവാദി. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി സിനിമ കണ്ടവരെല്ലാം ഗാന്ധിസം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നവരായി മാറി. പാഷന്‍ ഓഫ്! ദ് ക്രൈസ്റ്റ് കണ്ടവര്‍ കരുത്തുള്ള ക്രൈസ്തവനായി മാറി. കൊപ്പോളയുടെ ഗോഡ്ഫാദര്‍ കണ്ടവര്‍ ക്രൂരന്മാരായ ഗാങ്‌സ്റ്റേഴ്‌സ് ആയി മാറി. അതുപോലെ പ്രേമം സിനിമ കണ്ട യുവാക്കള്‍ ‘വഴിതെറ്റിയവരായി.സിനിമ നിരോധിച്ച് പ്രാര്‍ഥനസംഘങ്ങളെ പ്രോത്സാഹിപ്പിക്കൂ അപ്പോള്‍ കാണാം, ലോകയുദ്ധങ്ങളില്ലാത്ത, സ്വേച്ഛാധിപതികളില്ലാത്ത, മാനഭംഗമോ, കൊള്ളയോ ഇല്ലാത്ത ഒരു ലോകത്തിലേക്ക് ഉള്ള പരിണാമം. ഒപ്പം യുവാക്കളല്ലാതെ അവരുടെ അധ്യാപകരുമായി പ്രണയത്തിലാകുന്നത് ആരാണെന്നും കാണാം. മുരളി ഗോപി പറയുന്നു.
പുതുതലമുറ സിനിമകളെ രൂക്ഷമായി വിമര്‍ശിച്ച് ഡി.ജി.പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. പുരുഷാധിപത്യം നിറഞ്ഞ ന്യൂജനറേഷന്‍ സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്കു നെഗറ്റീവ് വേഷമാണെന്നും മദ്യത്തിനും മയക്കുമരുന്നിനുമാണ് ഇത്തരം സിനിമകള്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു