തിരുപ്പൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ ആറാം ക്ലാസ് വിദ്യാര്‍ഥി കല്ലു കൊണ്ട് ഇടിച്ചുകൊന്നു. തിരുപ്പൂര്‍ കെ.വി.ആര്‍. നഗര്‍ കതിരവന്‍ മെട്രിക്ക് സ്‌കൂളിലെ ശ്രീശിവറാമാണ് കൊല്ലപ്പെട്ടത്. 8.30 ന് സ്‌കൂളിലെത്തിയ ശ്രീശിവറാമിനെ 8.45 ന് സ്‌കൂളിന്റെ മൂത്രപ്പുരയ്ക്കു സമീപം രക്തം വാര്‍ന്നൊലിച്ച് ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തുനിന്ന് രക്തം പുരണ്ട കല്ല് കണ്ടെത്തി. കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍ ആറാം ക്ലാസുകാരനായ വിദ്യര്‍ഥിയെ ഈ ഭാഗത്തു കണ്ടതായി സൂചന ലഭിച്ചു. ഈ വിദ്യാര്‍ഥിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. സ്‌കൂളിലെത്തിയപ്പോള്‍ ഇരുവരും വഴക്കുണ്ടാക്കുകയും ശ്രീശിവറാം ആറാം ക്ലാസുകാരനെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ ആറാം ക്ലാസുകാരന്‍ ശ്രീശിവറാമിന്റെ തലയ്ക്ക് കല്ലു കൊണ്ട് ഇടിക്കുകയായിരുന്നു. തിരുപ്പൂരിലെ തമിഴ്‌നാട് മര്‍ക്കന്റെയില്‍ ബാങ്കിലെ അസിസ്ന്റ് മനേജര്‍ അരുണ്‍ പ്രസാദ്ഉദയപ്രിയ ദമ്പതികളുടെ മകനാണ് ശ്രീശിവറാം.