അവിഹിത ഗർഭം: യുവതിയെ അമ്മയും സഹോദരനും ചേർന്നു കൊന്നു

ക്രൈം ഡെസ്‌ക്

രംഗറെഡ്ഡി: കുടുംബാംഗങ്ങളും ബന്ധുക്കളും കളിയാക്കുകയും അപമാനിക്കുകയും ചെയ്തതോടെ അപമാനം സഹിക്കാനാവാതെ ഗർഭിണിയായ യുവതിയെ അമ്മയും സഹോദരും ചേർന്നു കഴുത്തുമുറുക്കി കൊന്നു. അവിഹിത ഗർഭം ധരിച്ച പത്തൊൻപതുകാരിയെയാണ് മാതാവും സഹോദരൻമാരും ചേർന്ന് കൊന്നു കുഴിച്ചിട്ടത്. ആന്ധ്രയിലെ രംഗറെഡ്ഡി ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. സോണിദേവ്‌ല ഇസ്ലാവത് ദമ്പതികളുടെ ഏകമകളായ മഞ്ജുള എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
അവിവാഹിതയായ മകൾ ഗർഭിണിയാണെന്ന് അറിഞ്ഞതിനെ തുടർന്ന് സോണിയും രണ്ട് ആൺമക്കളും ചേർന്ന് മഞ്ജുളയെ കൊലപ്പെടുത്തുകയായിരുന്നു. മകൾ ഗർഭിണിയാണെന്ന് വ്യാഴാഴ്ചയാണ് സോണി അറിയുന്നത്. തുടർന്ന് മഞ്ജുളയുടെ സഹോദരൻമാരിൽ ഒരാളായ ജഗൻ അവരെ തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് ബോധരഹിതയായി വീണ മഞ്ജുള തൽക്ഷണം മരിച്ചു.
തുടർന്ന് മഞ്ജുളയുടെ വായിൽ കീടനാശിനി ഒഴിച്ച ശേഷം യുവതി വിഷം കഴിച്ചുവെന്ന് സോണിയും ആൺമക്കളും ബന്ധുക്കളെ അറിയിച്ചു. തുടർന്ന് മൃതദേഹം മറവു ചെയ്യാനും അമ്മയും ആൺമക്കളും ശ്രമം നടത്തി. ഇതിനിടെ കൊലപാതക വാർത്ത പ്രചരിക്കുകയും പോലീസ് എത്തി മേൽനടപടി സ്വീകരിക്കുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top