ഫാഷന്‍ ഡിസൈനറെ കഴുത്ത് അറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഗുരുതരമായി പരിക്കേറ്റ കാവേരി ആശുപത്രിയിൽ; ആക്രമിച്ചത് മുന്‍ ഡ്രൈവറെന്ന് കാവേരിയുടെ മൊഴി

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹി മാളവ്യ നഗറില്‍ 26 കാരിയായ ഫാഷന്‍ ഡിസൈനര്‍ക്ക് നേരെ മുന്‍ ഡ്രൈവറുടെ ക്രൂരമായ ആക്രമണം. മാളവ്യ നഗര്‍ സ്വേദേശിയായ കാവേരി ലാലിനെയാണ് മുന്‍ ഡ്രൈവര്‍ അനില്‍ കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ചത്.

കാവേരി താമസിച്ചിരുന്ന ശിവാലിക് അപ്പാര്‍ട്ട്മെന്റിലെ പാര്‍ക്കിങ്ങില്‍ വച്ചായിരുന്നു അക്രമണം. ഗുരുതരമായി പരിക്കേറ്റ കാവേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒമ്പതു മാസം മുമ്പ് കാവേരിയുടെ കുടുംബത്തിന്റെ ഡ്രൈവറായിരുന്നു പ്രതിയായ അനില്‍. തുടര്‍ന്ന് ഇയാളെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പുറത്താക്കുകയായിരുന്നു.

അക്രമം നടന്ന ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ കാവേരിയും അമ്മ രേഖയും താമസിക്കുന്ന ഫ്ളാറ്റിലെത്തിയ അനില്‍, താന്‍ അടുത്ത അപ്പാര്‍ട്ട്മെന്റില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും കാവേരിയുടെ കാര്‍ മാറ്റിയിടണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് പാര്‍ക്കിങ്ങിലെത്തി കാറില്‍ കയറിയ കാവേരിയുടെ കഴുത്ത് കത്തി ഉപയോഗിച്ച് അറുക്കാന്‍ ശ്രമിക്കുകയായിരുന്നു. അതുവഴി വന്ന രണ്ട് വിദ്യാര്‍ഥികള്‍ ഒച്ചവച്ചതോടെ അനില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നേരത്തെ മോശമായി പെരുമാറിയതിനാലാണ് ഇയാളെ പുറത്താക്കിയതെന്നും അതാവാം വിദ്വേഷത്തിന് കാരണമെന്നും കാവേരിയുടെ അമ്മ പോലീസില്‍ മൊഴി നല്‍കി.

പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ചു വരികയാണെന്നും പ്രതി എത്രയും പെട്ടെന്ന് പിടിയിലാകുമെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.

Top