കാമുകിക്കു വേണ്ടി മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ യുവാവ്‌ പിടിയില്‍; പിടിയിലായത്‌ ബാംഗ്ലൂരില്‍ നിന്ന്‌

മൂന്നുമക്കളുടെ അമ്മയായ കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്‍ അവരുടെ മൂന്നു കുട്ടികളെ കൊലപ്പെടുത്തി. ബെംഗളൂരുവിന് സമീപത്തെ കെ.ജി ഹള്ളിയിലാണ് സംഭവം. കേസില്‍ പ്രതിയായ ഫഹീം ബെയ്ഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നഗീന ബീഗം എന്ന സ്ത്രീയുടെ മക്കളായ സുല്‍ത്താന്‍ (4), അഫ്‌നാന്‍(8), അഫ്‌റീന്‍ (6) എന്നിവരെയാണ് യുവാവ് കൊലപ്പെടുത്തിയത്. സ്‌കൂളില്‍ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടു വന്നപ്പോള്‍ അവരെ അഴുക്ക് ചാലില്‍ തള്ളിയിട്ട് കൊല്ലുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വര്‍ഷം മുമ്പ് ഭര്‍ത്താവുപേക്ഷിച്ച നഗീന ബീഗവുമായി ബെയ്ഗിന് ബന്ധമുണ്ടായിരുന്നു. എന്നാല്‍ മൂന്ന് കുട്ടികളുടെ അമ്മയായ നഗീനയെ വിവാഹം കഴിക്കാന്‍ ബെയ്ഗിന്റെ വീട്ടുകാര്‍ അനുവദിച്ചില്ല. ഇതോടെ കുട്ടികളെ ഇല്ലാതാക്കാന്‍ ബെയ്ഗ് പദ്ധതിയിട്ടതെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ മാസം 27 മുതല്‍ കുട്ടികളെ കാണാതായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ ഫഹീമിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.

Top