ക്രൈം ഡെസ്‌ക്
ഫ്‌ളോറിഡ: ആരും ചെയ്യാൻ അറയ്ക്കുന്ന ക്രൂരകൃത്്യമായിരുന്നു 25 കാരനായ ആ യുവാവ് ചെയ്തത്. കാമുകിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്തു. ഫ്‌ളോറിഡാ സ്വദേശിയായ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. ഫ്രെഡറിക് ജോൺസൺ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ജൂഡിത്ത് തെരിയാനോസ് എന്ന യുവതിയെയാണ് ഫ്രെഡറിക് കൊലപ്പെടുത്തിയത്. ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവതി വിസമ്മതിക്കുകയായിരുന്നു. തുടർന്ന് പ്രകോപിതനായ യുവാവ് യുവതിയെ കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപയോഗിച്ചും ഇയാൾ ലൈംഗികബന്ധം തുടർന്നു. മദ്യം വാങ്ങാനായി ജൂഡിത്തിന്റെ പഴ്‌സിൽനിന്നു ക്രെഡിറ്റ് കാർഡ് മോഷ്ടിച്ച ഇയാൾ രക്ഷപ്പെട്ടെങ്കിലും ഒരു മാസത്തിനിപ്പുറം കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.