![](https://dailyindianherald.com/wp-content/uploads/2016/05/crime.jpg)
ക്രൈം ഡെസ്ക്
കൊല്ലം: പ്രണയം നടിച്ചു പെൺകുട്ടിയെ കുറ്റിക്കാട്ടിലേയ്ക്കു തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഘത്തിലെ പ്രധാന പ്രതികളായ രണ്ടു പേർ അറസ്റ്റിൽ. കരുനാഗപ്പള്ളി സ്വദേശികളായ റിക്സൺ ,രഞ്ജിൻ എന്നിവരാണ് പിടിയിലായത്.രണ്ട് വർഷം മുൻപാണ് തിരുവനന്തപുരം കണിയാപുരം സ്വദേശിനിയായ 21 കാരിയെ പ്രണയം നടിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
യുവതിയെ പ്രണയം നടിച്ച് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് പടിഞ്ഞാറ് വശം പ്രശാന്ത് നഗറിൽ കൽപ്പകം വീട്ടിൽ കൊണ്ടുവന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് കേസ്.വനിതാ കമ്മീഷന്റെ ഷോർട് സ്റ്റേ ഹോമിൽ കഴിഞ്ഞു വന്നിരുന്ന പെൺകുട്ടിയെ അവിടെ വച്ച് പരിചയപ്പെട്ട റിക്സൺ പ്രണയ വലയിൽ കുടുക്കുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളിയിലെ കൽപ്പകം വീട്ടിലെത്തിച്ച് വീടിന്റെ മേൽനോട്ടക്കാരനായ രഞ്ജിനുമായി ചേർന്ന് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
വിദേശത്ത് ജോലി നോക്കുന്ന ആളിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിരന്തരം സ്ത്രീകളെ കൊണ്ട് വന്ന് അനാശാസ്യം നടത്തിയിരുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 2014 ൽ നടന്ന നടന്ന സംഭവത്തെ തുടർന്ന് പെൺകുട്ടി 2015 ഏപ്രിൽ മാസം ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും പിന്നീട് കുഞ്ഞിനെ തിരുവനന്തപുരം അമ്മതൊട്ടിലിൽ
ഉപേക്ഷിക്കുകയും ചെയ്തു.
തുടർന്ന് കണിയാപുരത്തെ ബന്ധുവീട്ടിൽ താമസിച്ച് വന്ന പെൺകുട്ടി കുറച്ച് ദിവസം മുമ്പ് നാടുവിട്ടുപോയിരുന്നു. പിന്നീട്
മംഗലപുരം പോലീന് നടത്തിയ അന്വേക്ഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു.കോടതിയിൽ ഹാജരാക്കിയ പെൺകുട്ടി അപ്പോൾ മാത്രമാണ് 2014 ൽ നടന്ന ബലാത്സംഗ വിവരം മജിസ്ട്രേട്ടിന് മുന്നിൽ പറത്തത്. തുടർന്ന് നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി എ.സി.പി എസ്. സുരേഷ് കുമാർ, സി.ഐ. രാജപ്പൻ, എസ്.ഐ. ജി. ഗോപകുമാർ തുടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.