മുംബൈ: സ്റ്റാര്‍ ടിവി മുന്‍ സിഇഒയുടെ വീട്ടില്‍ നടന്ന കൊലപാതകം സിനിമാ കഥകളെ വെല്ലുന്ന നാടകീയതയോടെ. സ്റ്റാര്‍ ടിവി മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയാണ് സ്വന്തം മകളെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളായ ഷീനയെ 2012 ല്‍ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്.
ഇന്ദ്രാണിയുടെ മകള്‍ ഷീനയും, പീറ്ററിന്റെ ആദ്യ വിവാഹത്തിലെ മകനും തമ്മില്‍ പ്രണയത്തിലായിരുന്നതായാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ദ്രാണി ഇതിനെ എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്നു
സ്റ്റാര്‍ ടിവിയുടെ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജി മകളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും വഴിവെക്കുകയാണ്. എന്തിനാണ് അവര്‍ സ്വന്തം മകളെ ഡ്രൈവറുടെ സഹായത്തോടെ കൊലപ്പെടുത്തിയത് എന്നതില്‍ ദേശീയ മാധ്യമങ്ങളില്‍ പലതരത്തിലുള്ള വാര്‍ത്തകളാണ് പരക്കുന്നത്. അതേസമയം, ഇന്ദ്രാണിയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അവരുടെ ആദ്യ വിവാഹത്തിലെ മകനും കൊല്ലപ്പെട്ട ഷീനയുടെ സഹോദരനുമായ മിഖായേല്‍ രംഗത്തെത്തി.
അമ്മ സഹോദരിയെ കൊലപ്പെടുത്തിയകാര്യത്തില്‍ പോലീസില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്നു പറയുമെന്നാണ് മിഖായേല്‍ പറയുന്നത്. 2012ല്‍ സഹോദരിയെ കാണാതായതുമുതല്‍ മിഖായേല്‍ അവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മകള്‍ വിദേശത്താണെന്ന മറുപടിയാണ് ഇന്ദ്രാണി നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ സഹോദരി കൊല്ലപ്പെട്ടെന്ന് അറിഞ്ഞതോടെ സ്വത്തിനുവേണ്ടിയാകാം കൊലപാതകമെന്ന് മിഖായേല്‍ സൂചന നല്‍കി. കഴിഞ്ഞ സപ്തംബര്‍ മുതല്‍ അമ്മ തനിക്ക് ചിലവിനുള്ള പണം നല്‍കാറില്ലെന്നും മിഖായേല്‍ പറയുന്നു. വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തുമെന്നും മിഖായേല്‍ പറഞ്ഞു. അതേസമയം, ഷീനയുടെ കൊലപാതകം പീറ്ററിന്റെ ആദ്യ ഭാര്യയിലെ മകനുമായുള്ള ബന്ധത്തെ തുടര്‍ന്നാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരും തമ്മിലുളള ബന്ധത്തെ പീറ്റര്‍ എതിര്‍ത്തിരുന്നില്ലെങ്കിലും ഇന്ദ്രാണി എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. എന്തായാലും, മിഖായേല്‍ പോലീസിന് നല്‍കുന്ന മൊഴി ഇന്ദ്രാണിയെ കൂടുതല്‍ ബുദ്ധമുട്ടിലാക്കുന്നതാകുമെന്നുറപ്പാണ്.
മുംബൈ: സ്റ്റാര്‍ ഇന്ത്യ മുന്‍ സി ഇ ഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജി കൊലപ്പെടുത്തിയത് സഹോദരിയെ അല്ല മകളെയാണ് എന്ന് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട ഷീന ബോറ ഇന്ദ്രാണിയുടെ സഹോദരിയല്ലെന്നും മകളാണ് എന്നും മുംബൈ പോലീസാണ് സ്ഥിരീകരിച്ചത്. നേരത്തെ, ഷീന ബൊറ ഇന്ദ്രാണി മുഖര്‍ജിയുടെ സഹോദരിയാണ് എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. കൊല്ലപ്പെട്ട ഷീന ബോറ സഹോദരിയാണ് എന്നാണ് ഇന്ദ്രാണി മുഖര്‍ജി പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഷീനയുടെ സഹോദരനായ മിഖായില്‍ ബോറ തന്നെയാണ് താനും ഷീനയും ഇന്ദ്രാണിയുടെ മക്കളാണ് എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മക്കളാണ് ഷീനയും മിഖായിലും എന്ന് പോലീസ് പറയുന്നു. എന്നാല്‍ ആദ്യവിവാഹത്തില്‍ ഇന്ദ്രാണിക്ക് ഇങ്ങനെ രണ്ട് മക്കള്‍ ഉള്ള കാര്യം അറിയില്ലായിരുന്നു എന്നാണ് ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി പറയുന്നത്. 2012 ല്‍ ഷീന ബോറ കൊലക്കെസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഇന്ദ്രാണി മുഖര്‍ജിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇന്ദ്രാണി മുഖര്‍ജിയെ ആഗസ്ത് 31 വരെ അവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇന്ദ്രാണിയുടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകക്കേസില്‍ ഇന്ദ്രാണിയുടെ പങ്ക് പുറത്തായത്. താനാണ് കൊലനടത്താന്‍ ഇന്ദ്രാണിയെ സഹായിച്ചതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിക്കുകയായിരുന്നു.